
ന്യൂയോര്‍ക്ക്: കാര്‍ടൂണ്‍ ടിവി പരമ്പര ബാറ്റ്മാനില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച അമേരിക്കന്‍നടന്‍ ആദം വെസ്റ്റ് (88) അന്തരിച്ചു. ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു. ലോസ് ആഞ്ചലസിലെ വസതിയിലായിരുന്നു മരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
1928ല്‍ വാഷിങ്ടണിലായിരുന്നു ജനനം. 1950കളില്‍ അഭിനയജീവിതം തുടങ്ങി. അന്‍പതോളം ചലച്ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 1960ലാണ് ബാറ്റ്മാന്‍ സീരിയിലായി പുറത്തിറങ്ങിയത്. ഇതില്‍ ബ്രൂസ് വെയ്ന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം ലോകപ്രശസ്തനായി. മൂന്നുവിവാഹം കഴിച്ചു. ആറു കുട്ടികളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here