അവധിയ്ക്ക് ശേഷം ജേക്കബ് തോമസ് തിരിച്ചെത്തുന്നു

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരിക്കെ അവധിയില്‍ പോയ ഡിജിപി ജേക്കബ് തോമസ് തിരിച്ചുവരുന്നു. ജൂണില്‍ അവധി തീരുന്നതോടെ ജോലിയില്‍ പ്രവേശിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം തിരിച്ചെത്തിയാല്‍ ഏത് വകുപ്പിന്റെ ചുമതലയായിരിക്കും ജേക്കബ് തോമസിന് നല്‍കുക എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

ഹൈകോടതിയില്‍ നിന്ന് വ്യാപകമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലായിരുന്നു വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. ആദ്യം ഒരുമാസത്തേക്കാണ് ജേക്കബ് തോമസ് അവധി അപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് അവധി നീട്ടുകയായിരുന്നു. ജൂണ്‍ 17 നാണ് അവധി അവസാനിക്കുക.

ജേക്കബ് തോമസ് അവധിയില്‍ പോയതിന് പിന്നാലെ ലോകനാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News