പൊതുസ്ഥലത്ത് വെച്ച് കയറിപ്പിടിച്ചയാളെ സ്ത്രീകള്‍ ചെരുപ്പൂരി അടിച്ചു; വീഡിയോ വൈറലാകുന്നു

ഗുരുഗ്രാം: പൊതുസ്ഥലത്ത് അപമാനിക്കാന്‍ ശ്രമിച്ചയാളെ സ്ത്രീകള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലായിരുന്നു സംഭവം. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ എ എന്‍ ഐ പുറത്തുവിട്ടു.

പൊതുസ്ഥലത്തുകൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ കൈയ്യില്‍ കയറിപിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. സംഭത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്. ഇയാള്‍ സ്ത്രീകളുമായി വാക്കേറ്റം നടത്തുന്നതും സ്ത്രീകള്‍ ഇയാളെ ചെരുപ്പൂരി അടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News