
സംഘപരിവാറിന്റെ വ്യാജപ്രചരണം ആഗോളതലത്തില്‍ പോലും ശ്രദ്ധേയമായിട്ടുള്ളതാണ്. എത്രയൊക്കെ കയ്യോടെ പിടികൂടിയാലും തങ്ങള്‍ വീണ്ടും വീണ്ടും വ്യാജവാര്‍ത്തകള്‍ പടച്ചുവിടുമെന്ന നിലയിലാണ് കാര്യങ്ങള്‍. ലോക പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് പോലും സംഘികളുടെ വ്യാജപ്രചരണത്തില്‍ നിന്ന് രക്ഷയില്ല.
റഹ്മാന്റെ പേരില്‍ വ്യാജ പ്രചരണവുമായി സംഘികള്‍ സോഷ്യല്‍ മീഡിയയിലെത്തി. ബീഫ് ഫെസ്റ്റുകള്‍ക്കെതിരെയും പശുസംരക്ഷണത്തെയും പിന്തുണയ്ക്കുന്നു എന്ന തരത്തിലാണ് പ്രചരണം പൊടിപൊടിച്ചത്. സംഘപരിവാറിന്റെ വ്യാജ പ്രചരണങ്ങളുടെ പേരില്‍ കുപ്രസിദ്ധമായ പോസ്റ്റുകാര്‍ഡ് ന്യൂസ് എന്ന വെബ്‌സൈറ്റു വഴിയാണ് പ്രചരണം നടന്നത്.
ഈ വെബ്‌സൈറ്റിന്റെ പേരിലുള്ള സ്‌ക്രീന്‍ഷോട്ട് ട്വിറ്ററിലൂടെയും പ്രചരിപ്പിക്കുന്നുണ്ട്. ‘ഞാന്‍ ബീഫ് കഴിക്കാറില്ല. എന്റെ അമ്മ ഹിന്ദുമത വിശ്വാസിയായിരുന്നു. വളര്‍ന്നപ്പോള്‍ മതപരമായ ആഘോഷ വേളയില്‍ അമ്മ പശുവിനെ ആരാധിക്കുന്നത് ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. ഞാന്‍ സൂഫിസത്തിന്റെ വഴി തെരഞ്ഞെടുത്തു. പക്ഷെ പശുവിനെ ജീവിതത്തിന്റെ പവിത്രമായ ചിഹ്നമായി ഞാനിപ്പോഴും കാണുന്നു. പശുവിനെ കൊല്ലുന്നത് കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തും. അതുകൊണ്ട് നമ്മള്‍ പശുവിനെ കൊല്ലുന്നത് അവസാനിപ്പിക്കണം.
അങ്ങനെ നീണ്ടുപോകുന്ന പ്രചരണത്തില്‍ കന്നുകാലി കശാപ്പ് കുറയ്ക്കാനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ഞാന്‍ പിന്തുണയ്ക്കുന്നു എന്നുപോലും എ.ആര്‍ റഹ്മാന്റെ പേരില്‍ പോസ്റ്റുകാര്‍ഡ് പ്രചരിപ്പിച്ചു. സംഘപരിവാര്‍ കാമ്പെയ്‌നിനുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന എസ്. ഗുരുമൂര്‍ത്തി എന്ന ട്വിറ്റര്‍ അക്കൗണ്ടുവഴിയായിരുന്നു വ്യാജപ്രചരണം.
എ.ആര്‍ റഹ്മാന്‍ ദ സ്പിരിറ്റ് ഓഫ് മ്യൂസിക് എന്ന പുസ്തകത്തിനു വേണ്ടി നസ്‌റീന്‍ മുന്നി കബീര്‍ നടത്തിയ അഭിമുഖത്തില്‍ നിന്നും എടുത്തതെന്ന തരത്തിലായിരുന്നു പോസ്റ്റുകാര്‍ഡിന്റെ കള്ളക്കളി. യഥാര്‍ഥ അഭിമുഖത്തില്‍ എന്റെ അമ്മ ഹിന്ദുമത ആചാരണങ്ങള്‍ പിന്തുടരുന്നയാളായിരുന്നു എന്ന് മാത്രമായിരുന്നു റഹ്മാന്‍ പറഞ്ഞിരുന്നത്.
എന്തായാലും സംഘികളുടെ കള്ളപ്രചരണം സോഷ്യല്‍ മീഡിയ കയ്യോടെ പിടികൂടി. ഗുരുമൂര്‍ത്തിയുടെ പോസ്റ്റിനുതാഴെ ഇതു വ്യാജ റിപ്പോര്‍ട്ടാണെന്ന് ചൂണ്ടിക്കാട്ടി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. സത്യം ആരൊക്കെ ചൂണ്ടികാട്ടിയാലും തങ്ങള്‍ വ്യാജപ്രചരണം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് സംഘികള്‍.
No comments needed…Just read and share pic.twitter.com/wch1MQy42U
— S Gurumurthy (@sgurumurthy) June 10, 2017

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here