ജയസൂര്യയ്ക്കും ഭാര്യ സരിതയ്ക്കും മറക്കാനാകാത്ത അനുഭവം നല്‍കിയ ലാലേട്ടന്‍

മലയാളികളുടെ ഏറ്റവും പ്രീയപ്പെട്ട നടന്മാരില്‍ മുന്നിലാണ് ജയസൂര്യ. ഭാര്യ സരിതയാകട്ടെ അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറുമാണ്. ജയസൂര്യയുടെ ചില സിനിമകളിലെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തതും സരിതയാണ്.

ഇപ്പോള്‍ സരിതയും ജയസൂര്യയും അടക്കാനാകാത്ത സന്തോഷത്തിലാണ്. കാരണമെന്തെന്ന് ജയസൂര്യ തന്നെ പരസ്യമായി വ്യക്തമാക്കി. ഫാഷന്‍ ഡിസൈനറായ സരിതയ്ക്ക് ഏറ്റവുമൊടുവിലെത്തിയ അഭിനന്ദനം സാക്ഷാല്‍ മോഹന്‍ ലാലില്‍ നിന്നായിരുന്നു. ഫുക്രി സിനിമയിലെ വസ്ത്രങ്ങളുടെ പേരിലാണ് സരിതയ്ക്ക് ലാലേട്ടന്റെ അഭിനന്ദനമെത്തിയത്.

സംഭവത്തെക്കുറിച്ച് ജയസൂര്യ വിവരിക്കുന്നത് ഇങ്ങനെയാണ്….
‘മോനേ… ലാലാണ് ‘
കഴിഞ്ഞ ദിവസം ലാലേട്ടന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു. മോനേ… നിന്റെ ഫുക്രി സിനിമയിലെ ആ കുര്‍ത്ത ആരാ design ചെയ്‌തേ ?ഞാന്‍ പറഞ്ഞു അത് എന്റെ wife sarithaയാണ്. മോനെ സരിതയോട് പറഞ്ഞിട്ട് എനിയ്ക്കും അതുപോലെ രണ്ട് Dress design ചെയ്ത് തരാന്‍ പറയോ? ഞാന്‍ അത് കേട്ടപ്പോ തന്നെ ഞട്ടിപ്പോയി എനിയ്ക്ക് സംശയമായി ഇത് ലാലേട്ടന്‍ തന്നെയാണോ? ഞാന്‍ ഒന്നു കൂടി മൊബൈലിലേയ്ക്ക് നോക്കി ഇനി പൃഥിയോ, ചാക്കോയോ ആരെങ്കിലും പണി തരുന്നതാണോ എനിയ്ക്ക് സംശയമായി ,അല്ല ലാലേട്ടന്റെ നമ്പര്‍ തന്നെയാണ് .. ഞാന്‍ പറഞ്ഞു എന്ത് ചോദ്യമാണ് ലാലേട്ടാ… എത്രണ്ണം വേണം എന്ന് പറഞ്ഞാ മതി ലാലേട്ടന്‍ എവിടെയാണെങ്കിലും ഞാന്‍ എത്തിച്ച് തരും.

അങ്ങനെ ഇന്നലെ ഞങ്ങള്‍ ലാലേട്ടന്റെ വീട്ടില്‍ പോയി.. ലാലേട്ടനും ചേച്ചിയും, അടുത്ത super star ഉം അവിടെ ഉണ്ടായിരുന്നു.. സരിത ലാലേട്ടന് വേണ്ടി വേറെയും design ചെയ്തിരുന്നു. അദ്ദേഹം ഓരോന്നായി ഇട്ടു കൊണ്ടു വന്നപ്പോ, ആദ്യമായിട്ട് എന്റെ ഭാര്യയുടെ മുഖത്ത് നവരസത്തിന്റെ അപ്പുറത്തെ ചില ഭാവങ്ങള്‍ ഞാന്‍ കണ്ടു. അങ്ങനെ ലാലേട്ടനോട് യാത്ര പറഞ്ഞ് വണ്ടിയില്‍ കേറിയപ്പോ മുതല്‍ ഇവള് കണ്ണ് തുറക്കുന്നില്ല ..ദൈവമേ പണിയായാ… തീര്‍ന്നു പോയോന്ന് ഞാന്‍ വിചാരിച്ചു.. ടീ .. എന്ന് വിളിച്ചപ്പോ അവള് കണ്ണ് തുറന്ന് എന്നെ നോക്കീട്ട് പറഞ്ഞു
”ഇത് മതി ജയാ ,ഇതാണ് എന്നെപ്പോലെയുള്ള ഒരു fashion desginer ക്ക് കിട്ടാവുന്ന ഏറ്റവും വല്ല്യ അംഗീകാരം’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News