നാലുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തല്ലിക്കൊന്നു

ദില്ലി: കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറില്‍ നാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് പിന്നീട് മരിക്കുകയായിരുന്നു. ഉത്തര്‍ പ്രദേശിലെ ബസ്തിയില്‍ നിന്നുള്ള ഗോലു എന്ന ഇരുപത്തിയഞ്ചുകാരനാണ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് സഞ്ചയ് തടാകത്തിന് സമീപം വഴിയോരത്ത് നിന്ന് പലഹാരം വാങ്ങാനായി പോയതായിരുന്നു പെണ്‍കുട്ടി. കുട്ടി ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അമ്മ തിരഞ്ഞ് ഇറങ്ങുകയായിരുന്നു. ഗോലു പെണ്‍കുട്ടിലെ തടാകത്തിന്റെ കരയിലേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്ന് പ്രദേശവാസികള്‍ വിവരം നല്‍കിയതനുസരിച്ച് എത്തിയ അമ്മയും അയല്‍ക്കാരും ഗോലു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്.

തുടര്‍ന്ന് പ്രകോപിതരായ ജനക്കൂട്ടം ഇയാളെ ആക്രമിക്കുകയായിരുന്നു. ഇയാള്‍ മയങ്ങി വീഴും വരെ ജനക്കൂട്ടം ഇയാളെ മര്‍ദിച്ചുവെന്ന് പൊലിസ് പറഞ്ഞു.

കവര്‍ച്ച തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു ഒരുകൂട്ടം ആളുകള്‍ ഗോലുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here