കര്‍ഷകരെ വെടിവെച്ചുകൊല്ലുന്നത് വലിയ സംഭവമല്ലെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി

ഭോപ്പാല്‍: പൊലീസ് വെടിവെപ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെടുന്നത് വലിയ സംഭവമൊന്നുമല്ലെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറിയും മധ്യപ്രദേശിലെ പ്രമുഖ നേതാവുമായ കൈലാഷ് വിജയവാര്‍ഗിയ. ‘മധ്യപ്രദേശില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം വലിയ സംഭവമായി നിങ്ങള്‍ക്ക് തോന്നാം. മധ്യപ്രദേശ് വലിയൊരു സംസ്ഥാനമാണ്.

മൂന്നാല് ജില്ലകളില്‍ ചെറിയ എന്തെങ്കിലും സംഭവമുണ്ടായാല്‍ അത് വലിയ പ്രശ്‌നമൊന്നുമല്ല. ഒന്നോ രണ്ടോ ജില്ലയില്‍ പ്രശ്‌നമുണ്ടായാല്‍ അത് എങ്ങനെ സംസ്ഥാനത്തിനുമൊത്തം കളങ്കമാകും?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ടൈംസ് നൗ ചാനലിനോടായിരുന്നു കൈലാഷിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ കര്‍ഷകറാലിക്കിടെ പൊലീസ് വെടിവെയ്പ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധനം അലയടിക്കവെയാണ് നേതാവിന്റെ പ്രസ്താവന.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here