സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെ കുടുക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചു; തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കടുത്ത ആരോപണവുമായി മുന്‍ ഡിജിപി സിബിമാത്യൂസിന്റെ ആത്മകഥ

മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കടുത്ത ആരോപണവുമായി മുന്‍ ഡി ജി പി സിബിമാത്യൂസ്. സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെ കുടുക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചിരുന്നതായി ആത്മകഥയിലൂടെ സിബി മാത്യൂസിന്റെ ആരോപണം. രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കാന്‍ പി ജെ കുര്യന്‍ നടത്തിയ നീക്കമാണ് ഇതിന് പിന്നിലെന്ന് സിബി മാത്യൂസിന്റെ ആത്മകഥ. നിര്‍ഭയം-ഒരു ഐപിഎസ് ഓഫീസറുടെ ഓര്‍മ്മക്കുറിപ്പ് എന്ന പുസ്തകത്തിലെ വരികള്‍ എ ഗ്രൂപ്പിന്റെ ഉറക്കം കെടുത്തുന്നു.

മുന്‍ വിജിലന്‍സ് മേധാവിയും ഡിജിപിയുമായ സിബി മാത്യൂസിന്റെ സര്‍വ്വീസ് സ്റ്റോറിയായ നിര്‍ഭയം ഒരു ഐപിഎസ് ഓഫീസറുടെ ഓര്‍മ്മക്കുറിപ്പ എന്ന അനുഭവക്കുറിപ്പിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കടുത്ത ആരോപണങ്ങള്‍ ഉളളത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന് നേതാവും രാജ്യസഭാ ഉപാദ്ധ്യനുമായ പി ജെ കുര്യനെ സൂര്യനെല്ലി കേസിന്‍ പ്രതിയാക്കാന്‍ തിരുവഞ്ചൂരും സംഘവും നടത്തിയ നീക്കങ്ങള്‍ പ്രതിപാദിക്കുന്നത്. എന്നാല്‍ തിരുവഞ്ചൂരിന്റെയോമറ്റ് ആരോപണവിധേയരുടെയോ പേരുകള്‍ പറയാതിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

ആത്മകഥയിലെ ഭാഗങ്ങള്‍ ഇപ്രകാരമാണ്

2013 ജനുവരിയില്‍ സുപ്രീം കോടതി സൂര്യനെല്ലിക്കേസിന്റ തെളിവുകള്‍ പുനഃപരിശോധിച്ച് ഹൈക്കോടതി വിധി പറയണമെന്ന് നിര്‍ദ്ദേശിച്ചു. അക്കാലത്ത് രാജ്യസഭാ ഉപാധ്യക്ഷനായ പി ജെ കുര്യനെനെ കേസില്‍ നിന്നൊഴിവാക്കിയതിന്റെ പേരില്‍ ചാനലുകളില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍ ഇവയില്‍ മിക്കതും ഭാവനാ വിലാസങ്ങളായിരുന്നു.
കേസില്‍ കുര്യനെ പ്രതിചേര്‍ക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് ബോധപൂര്‍വ്വം ഒഴിവാക്കിയതാണെന്ന മട്ടില്‍ നേതാക്കളുടെ പ്രസ്താവനകളും വെളിപ്പെടുത്തലുകളുമുണ്ടായി. ‘ ഇതിന്റെ ചൂടാറും മുമ്പേ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഒരു പൊലീസ് സൂപ്രണ്ട് വന്‍ ‘വെളിപ്പെടുത്തലുമായി ‘ രംഗത്തു വന്നു.


പിജെ കുര്യനെ പ്രതിയാക്കണമെന്ന് ഞാന്‍ അന്വേഷണം നടക്കുമ്പോള്‍ പറഞ്ഞിരുന്നു.
കുര്യനെ ഒഴിവാക്കി കേസ് അട്ടിമറിച്ചത് സിബി മാത്യുവാണ്. സൂര്യനെല്ലി കേസില്‍ ജില്ലാ കോടതി പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിയപ്പോള്‍ സര്‍ക്കാരില്‍ നിന്ന് അനുമോദനങ്ങളും കനത്ത പാരിതോഷികങ്ങളും വാങ്ങിയ അതെ വ്യക്തി 12 വര്‍ഷം കഴിഞ്ഞപ്പൊഴാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.

അയാളെ ചാനല്‍ മുറിയിലേക്ക് എത്തിച്ചത് ഒരു മന്ത്രിയായിരുന്നു. ആഭ്യന്തര വകുപ്പ് ഹരിപ്പാട്ടുകാരന്‍ തട്ടിയെടുക്കുമോ എന്ന് ഭയന്നിരുന്ന മന്ത്രി. വകുപ്പ് മാറ്റത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന പിജെ കുര്യനെ അടിച്ചൊതുക്കുവാന്‍ സൂര്യനെല്ലി യുടെ വടി ഉപയോഗിക്കുവാന്‍ അണിയറയില്‍ പലരും പ്രവര്‍ത്തിച്ചു. ഒരു മലയാളം ചാനല്‍ നിയന്ത്രിച്ചിരുന്ന ഒരു പാര്‍ലമെന്റ് മെമ്പറും ഡല്‍ഹിയിലിരുന്ന് 2ജി അന്വേഷണം നിയന്ത്രിച്ചിരുന്ന മറ്റൊരു നേതാവും ചേര്‍ന്ന് നടത്തിയ നീക്കങ്ങളും ഇതിന് പിന്നിലുണ്ടായിരുന്നു.’
നിര്‍ഭയം -പേജ് 224 / 225

ഈ സംഭവം നടക്കുന്ന കാല’ത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു ആഭ്യന്തര മന്ത്രി. അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കണമെന്ന ചര്‍ച്ച സജീവമായി നടക്കുമ്പോഴായിരുന്നു ജോഷ്വായുടെ വെളിപ്പെടുത്തല്‍. പത്തനംതിട്ടയിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ വിരുദ്ധ ധ്രുവങ്ങളിലായിരുന്നു പി ജെ കുര്യനും തിരുവഞ്ചൂരും.

എന്‍ എസ് എസുമായും ,സുകുമാരന്‍ നായരുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന പി ജെ കുര്യന്‍ രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കണമെന്ന ആവശ്യവുമായി നിരന്തരം ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തി വരികയായിരുന്നു .തന്റെ കസേര തെറിക്കാതിരിക്കാന്‍ കെ കെ ജോഷ്വായെ ഉപയോഗിച്ച് ഇന്‍ഡ്യവിഷന്‍ ചാനലിലൂടെ സൂര്യനെല്ലികേസ് അട്ടിമറിച്ചത്്സിബിമാത്യൂസ് ആണെന്ന് വെളിപ്പെടുത്തല്‍ നടത്തി.ഇതോടെ കേസ് വീണ്ടും വിവാദത്തിലായി

ജോഷ്വായുടെ ആരോപണത്തിന് പിന്നില്‍ തിരുവഞ്ചൂരാണെന്ന് പേര് പറയാതെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയത്തില്‍ കലാപത്തിന് വഴിവെച്ചേക്കും. – ഒപ്പം കോണ്‍ഗ്രസ് നേതാക്കളുടെ പേര് എടുത്ത്്പറയാതെ കുര്യനെ കുടുക്കാന്‍ ശ്രമിച്ച മറ്റ് രണ്ട് നേതാക്കളുടെ പേരും ആത്മകഥയില്‍ ഉണ്ട്. 2 ജി ഇടപാടിന്റെ അന്വേഷണം നിയന്ത്രിച്ചിരുന്നത് ജോയിന്റ് പാര്‍ലമെന്ററി സമിതി ചെയര്‍മാനായിരുന്ന പിസി ചാക്കോ ആയിരുന്നു. ഒപ്പം ഏഷ്യാനെറ്റിന്റെ ഉടമയായ രാജീവ് ചന്ദ്രശേഖറിനും കുര്യനെ കുടുക്കാന്‍ ശ്രമിക്കുന്നതില്‍ പങ്കുണ്ടായിരുന്നുവെന്നാണ് സിബി മാത്യം വിന്റെ ആരോപണം.
തന്റെ ആഭ്യന്തരമന്ത്രി സ്ഥാനമുപയോഗിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പി ജെ കുര്യനെ കുടുക്കാന്‍ ശ്രമിച്ചുവെന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍് കോണ്‍്ഗ്രില്‍ കടുത്ത ഗ്രൂപ്പ് യുദ്ധത്തിന് വഴിവെക്കും. സംഘടനാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്ക്കുന്ന ഈ സമയത്ത് സിബി മാത്യൂസിന്റെ വെളിപ്പെടുത്തല്‍ എ ഗ്രൂപ്പിനെ സമ്മര്‍ദ്ധത്തിലാക്കും
മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി. ചാക്കോയെ പെണ്ണുകേസില്‍ കുടുക്കാന്‍ പഴയ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആര്‍. ശങ്കറും കൂട്ടരും ശ്രമിച്ചുവെന്ന ആരോപണത്തിന് സമാനമാണ് പുതിയ വെളിപ്പെടുത്തല്‍. കോളിളക്കം സൃഷ്ടിച്ച ചാരക്കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിരുന്നുവെന്ന് സിബി മാത്യൂസ് പുസ്തകത്തിലൂടെ ആരോപിച്ചത് നേരത്തെ വിവാദമായിരുന്നു .കരുണാകരനെ പുറത്താക്കി ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കാന്‍ ബിഷപ്പുമാരും മറ്റു ചില നേതാക്കളും ഗൂഢാലോചന നടത്തിയതായി അന്ന് ചിലര്‍ സംശയം ഉന്നയിച്ചിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.
രമണ്‍ ശ്രീവാസ്തവയെ അറസ്റ്റുചെയ്യണമെന്ന് ഇന്റലിജന്‍സ് ബ്യുറോ നിര്‍ബന്ധം പിടിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു. പുസ്തകത്തിലെ പരാമാര്‍ശങ്ങള്‍ ഇതിനോടകം കോണ്‍ഗ്രസ് ഉപശാലകളില്‍ ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News