പ്രണവിനെ കുറിച്ച് ജയസൂര്യയ്ക്ക് ചിലത് പറയാനുണ്ട്

ചലച്ചിത്രപ്രേമികള്‍ കാത്തിരിക്കുന്ന താരപുത്രന്റെ സിനിമാ പ്രവേശനം പ്രണവ് മോഹന്‍ലാലിന്റേതാണ്. പൃഥിരാജ് മുതല്‍ ദുല്‍ഖര്‍, കാളിദാസ് വരെയുള്ളവരുടെ സിനിമാ പ്രവേശനം ആഘോഷമാക്കിയ മലയാളികള്‍ താര രാജാവ് മോഹന്‍ലാലിന്റെ പുത്രന്റെ വരവ് അത്യാഡംബരപൂര്‍വ്വം ആഘോഷിക്കുമെന്നുറപ്പാണ്.

ജിത്തു ജോസഫിന്റെ ചിത്രത്തിലൂടെ പ്രണവിന്റെ അരങ്ങേറ്റം ഉറപ്പായിരിക്കുകയാണ്. ജൂലൈ മാസം ചിത്രീകരണമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം ദേശിയ തലത്തില്‍ പോലും ആഘോഷിക്കപ്പെട്ടിരിക്കുകയാണ്. അതിനിടയിലാണ് യുവ സൂപ്പര്‍ താരം ജയസൂര്യ പ്രണവിനെക്കുറിച്ചുള്ള തന്റെ കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്.

മലയാളിത്തിന്റെ ഭാവി സുപ്പര്‍താരം പ്രണവായിരിക്കുമെന്നാണ് ജയസൂര്യയുടെ പക്ഷം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയസൂര്യ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. ലാലേട്ടന്റെ വീട്ടില്‍ പോയപ്പോള്‍ ലാലേട്ടനും ചേച്ചിയും അടുത്ത സൂപ്പര്‍സ്റ്റാറും അവിടെ ഉണ്ടായിരുന്നെന്നാണ് ജയസൂര്യ പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്.

എന്തായാലും ജയസൂര്യയുടെ അഭിപ്രായം ലാലേട്ടന്‍ ഫാന്‍സ് ഏറ്റെടുത്തുകഴിഞ്ഞു. പ്രണവിന്റെ വരവിനായി കാത്തിരിക്കുന്നവരും ആഘോഷത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News