‘സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍ താന്‍ പൊട്ടിക്കരഞ്ഞു പോയി’ അമേരിക്കന്‍ സൈനികന്റെ വെളിപ്പെടുത്തല്‍

‘സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍ താന്‍ പൊട്ടിക്കരഞ്ഞു പോയി’ സദ്ദാമിന്റെ സുരക്ഷക്കായി നിയമിച്ച അമേരിക്കന്‍ സൈനികന്റെ വെളിപ്പെടുത്തല്‍. ദി പ്രിസനര്‍ ഇന്‍ ഹിസ് പാലസ്- എന്ന പുസ്തകത്തിലാണ് വില്‍ ബാന്റര്‍ വെപ്പര്‍ എന്നസൈനികന്‍ സദ്ദാമുമായുള്ള തന്റെ സ്‌നേഹബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

സദ്ദാമിനെ താനും സഹപ്രവര്‍ത്തകരും ഗ്രാന്‍പാ എന്നായിരുന്നു വിളിച്ചിരുന്നതെന്നും തന്റെ ഭരണകാലത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും സദ്ദാം ഞങ്ങളോട് സംസാരിക്കാറുണ്ടായിരുന്നുവെന്നുമാണ് സൈനികന്റെ വെളിപ്പെടുത്തല്‍.

അദ്ദേഹത്തെ തൂക്കിലേറ്റിയപ്പോള്‍ തന്റെ പ്രിയപ്പെട്ട ആരെയോ നഷ്ടമായതുപോലെയായിരുന്നു അനുഭവപ്പെട്ടതെന്നുമാണ് സൈനികന്റെ വെളിപ്പെടുത്തല്‍. 2006 ഡിസംബര്‍ 30നായിരുന്നു, സദ്ദാമിനെ തൂക്കിലേറ്റിയത്. 12 അമേരിക്കന്‍ സൈനികരായിരുന്നു, സദ്ദാമിന്റെ ജയിലിന് കാവലിന് നിയോഗിക്കപ്പെട്ടിരുന്നത്.അതിലൊരാളാണ് വില്‍ ബാറ്റണ്‍ വെപ്പര്‍. ഡയലി പാക്കിസ്താന്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News