തപ്‌സി പൊന്നു ചാരസുന്ദരിയായി രഹസ്യങ്ങള്‍ ചോര്‍ത്തുന്നു

തെന്നിന്ത്യന്‍ നായിക തപ്‌സിപൊന്നു ചാര സുന്ദരിയായി രഹസ്യങ്ങള്‍ ചോര്‍ത്താനായി എത്തുന്നു. തന്റെ ഏറ്റവും പുതിയ ചിത്രത്തിലാണ് തപ്‌സി ചാരസുന്ദരിയുടെ വേഷത്തിലെത്തുന്നത്. ശിവ അരൂറിന്റെ ഓപ്പറേഷന്‍ ജിന്ന എന്ന ബുക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നത്.

കാശ്മീര്‍ ഡല്‍ഹി ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. പാക്കിസ്താനി തീവ്രവാദികള്‍ കശ്മീര്‍ യുവതിയെ തട്ടിക്കൊണ്ടുപോകുന്നതും, പിന്നീട് തീവ്രവാദികള്‍ക്കായി യുവതി ചാരസുന്ദരിയാകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബോക്‌സ് ഒാഫീസില്‍ പരാജയമായ നാം ഷബ്‌നയാണ് അവസാനമായി പുറത്തിറങ്ങിയ തപ്‌സി ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here