
ഒടുവില്‍ പ്രഭാസ് ഉറപ്പിച്ചു, നായികയായി അനുഷ്‌ക മതിയെന്ന്. ബാഹുബലിയും ദേവസേനയും ഒന്നിക്കണമെന്ന ആരാധകരുടെ ആഗ്രഹത്തെ ശ്രദ്ധിക്കാതിരിക്കാന്‍ പ്രഭാസിനു കഴിഞ്ഞില്ല. അടുത്ത ചിത്രത്തില്‍ പ്രഭാസിന്റെ നായികയായിഎത്തുന്നത്, അനുഷ്‌ക തന്നെ.
സുജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സഹോയിലാണ് അനുഷ്‌ക നായികയായി എത്തുന്നത്. ശ്രദ്ധ കപൂര്‍,ദിഷ പാറ്റാനി എന്നിവരെയായിരുന്നു മുന്‍പ് നായികയായി പരിഗണിച്ചിരുന്നത്. അവസാനം അനുഷ്‌കക്കുതന്നെ നറുക്കുവീഴുകയായിരുന്നു. കോടികള്‍ ചിലവിടുന്ന ചിത്രത്തിലെ ഒരു സംഘട്ടന രംഗത്തിനുമാത്രം 35 കോടിയാണ് ചിലവാക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here