വീക്ഷണം മുഖപ്രസംഗത്തിനെതിരെ കേരളാ കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുന്നു; ജോസഫ് വിഭാഗത്തിന്റെ നിലപാട് നിര്‍ണായകമാകും; തീരുമാനങ്ങള്‍ ഉന്നതാധികാരസമിതിയോഗത്തില്‍

വീക്ഷണം മുഖപ്രസംഗത്തിനെതിരെ കേരളാ കോണ്‍ഗ്രസ് എം നേതൃത്വം കടുത്ത നിലപാടിലേക്ക്. രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനുള്ള ഉന്നതാധികാരസമിതിയോഗം നാളെ കോട്ടയത്ത് ചേരും. വീക്ഷണത്തിന്റെ കേരളാ കോണ്‍ഗ്രസ് വിരുദ്ധ പരാമര്‍ശക്കെതിരെയുള്ള മാണിയുടെ നിലപാടുകളെ ജോസഫ് വിഭാഗം പിന്തുണക്കുവാനാണ് സാധ്യത.

കെ എം മാണിയെ അവഹേളിച്ചുകൊണ്ട് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ എഡിറ്റോറിയല്‍ പരാമര്‍ശങ്ങള്‍ ഉന്നതാധികാര സമിതിയില്‍ ചര്‍ച്ചയാകും. പി ടി തോമസ് എംഎല്‍എ ചീഫ് എഡിറ്ററായ വീക്ഷണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കെ എം മാണിയെ യുഡിഎഫില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് കേരളാ കോണ്‍ഗ്രസ് എം വിലയിരുത്തുന്നതിനാല്‍ സ്റ്റിയറിംഗ് കമ്മറ്റി കടുത്ത തീരുമാനത്തിലേക്കെത്തുമെന്നാണ് സൂചന.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകണമെന്ന ആവശ്യം കേരളാ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായിരിക്കുകയാണ്. ഇക്കാര്യത്തില്‍ ജോസഫ് വിഭാഗം മൗനത്തിലായിരുന്നു. എന്നാല്‍ വീക്ഷണത്തിന്റെ കേരളാ കോണ്‍ഗ്രസ് വിരുദ്ധ പരാമര്‍ശങ്ങളുടെ പുതിയ പശ്ചാത്തലത്തില്‍ പി ജെ ജോസഫും മോന്‍സ് ജോസഫും പാര്‍ട്ടി ലീഡര്‍ കെ എം മാണിയുടെ നിലപാടുകള്‍ക്ക് പിന്തുണ നല്‍കാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News