ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ തകര്‍പ്പന്‍ ജയത്തോടെ സെമിയില്‍

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കക്ക് എതിരെ 8 വിക്കറ്റുകളുടെ തകര്‍പ്പന്‍ ജയം. ജയത്തോടെ ഇന്ത്യ സെമിയില്‍ കടന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബൗളിങ്ങിനയക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക 44.3 ഓവറില്‍ 191 റണ്‍സ് നേടി എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ38 മത്തെ ഓവറില്‍ 193 റണ്‍സ് നേടി വിജയം സ്വന്തമാക്കി.

കോഹ്ലിയും(76) ധവാനും(78) ഇന്ത്യന്‍ നിരയില്‍ നേടിയ അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യക്ക് വിജയം നേടാനായത്. ബോളിങ്ങിലും ബാറ്റിങ്ങിലും ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു.ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ കുറഞ്ഞ സ്‌കോറില്‍ തളക്കാനായത്. ശിഖര്‍ ധവാന്റെയും രോഹിത് ശര്‍മ്മയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

7.3 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴത്തിയ ഭുവനേശ്വര്‍ കുമാര്‍ ,എട്ടോവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ബുംറ,ഓരോ വിക്കറ്റ് നേടിയ അശ്വിന്‍, പാണ്ഡ്യ, ജഡേജ എന്നിവരുടെ ബൗളിംഗാണ് ദക്ഷാണാഫ്രിക്കയെ തകര്‍ത്തത്. ദക്ഷിണാഫിക്കന്‍ നിരയില്‍ ഓപ്പണര്‍ ഡിക്കോക്ക(53) അര്‍ധസെഞ്ചുറി നേടി.ഹാഷിം അംലയും (35) ഡുപ്ലസിയും (36) ഭേദപ്പെട്ട സ്‌കോര്‍ നേടി. .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News