പതിറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍ വെട്ടി ജലവകുപ്പു ആസ്ഥാനത്തു മഴക്കുഴി നിര്‍മിക്കാന്‍ നീക്കം; .ജലവിഭവ വകുപ്പ് മാനേജിങ് ഡയറക്ടര്‍ തീരുമാനം സര്‍ക്കാര്‍ അറിയാതെ

പതിറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍ വെട്ടി ജലവകുപ്പു ആസ്ഥാനത്തു മഴക്കുഴി നിര്‍മിക്കാന്‍ നീക്കം .ജലവിഭവ വകുപ്പ് മാനേജിങ് ഡയറക്ടര്‍ തീരുമാനം സര്‍ക്കാര്‍ അറിയാതെ .ഒരു കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ഉള്ള ഒരുക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ ജലവിഭവ വകുപ്പിന്റെ തലതിരിഞ്ഞ തീരുമാനത്തില്‍ ജീവനക്കാര്‍ക്ക് അമ്പരപ്പ്.

ജലവിഭവ വകുപ്പിന്റെ വെള്ളയമ്പലത്തെ ആസ്ഥാനത്തു മഴക്കുഴി ഉണ്ടാക്കാന്‍ തീരുമാനിച്ചത് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ആണ് .ഇതിനായി ഉന്നത ഉദോഗസ്ഥര്‍ തലപുകഞ്ഞു ആലോചിച്ചു ഒരു സ്ഥലവും കണ്ടെത്തി .ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുന്നില്‍ ടാങ്ക് സ്ഥാപിച്ചു മഴക്കുഴി ഉണ്ടാക്കാന്‍ ആയിരുന്നു പദ്ധതി .ജീവനക്കാരുമായി ചര്‍ച്ച ചെയ്തായിരുന്നുസ്ഥലം കണ്ടെത്തിയത് .എന്നാല്‍ രണ്ട് ദിവസത്തിനകം മുന്‍പ് തീരുമാനിച്ച സ്ഥലം മാറ്റാന്‍ മാനേജിങ് ഡയറക്ടര്‍ ഷൈനാമോള്‍ തീരുമാനിച്ചു .

ജലവിഭവ വകുപ്പിന്റെ ആസ്ഥാനത്തു മരങ്ങള്‍ തിങ്ങി കാടു പിടിച്ച സ്ഥലം തിരഞ്ഞെടുക്കാന്‍ അവര്‍ നിര്‍ദേശം നല്‍കി.40 സെന്റ് സ്ഥലത്തു സ്ഥിതി കാടു വെട്ടി വൃത്തിയാക്കാനും അവിടെ സ്ഥിതി ചെയ്യുന്ന കെട്ടിടം ഇടിച്ചു പൊളിക്കാനും ഉത്തരവ് ഇറങ്ങി.പിന്നെ കാര്യങ്ങള്‍ നീങ്ങിയത് ശരവേഗത്തിലാണ് .യുദ്ധകാല അടിസ്ഥാനത്തില്‍ മരങ്ങള്‍ക്കു നമ്പര്‍ ഇട്ടു .പഴയ ഓഫീസ് കെട്ടിടം ഒരു പകല്‍ കൊണ്ട് ഇടിച്ചു നിരപ്പാക്കി .മരങ്ങള്‍ മാന്തി എടുക്കാന്‍ ഉള്ള ജെ സിബി പണി തുടങ്ങിയപ്പോഴാണ് ജീവനക്കാര്‍ തന്നെ അറിയുന്നത് മരം മുറിച്ചാണ് മഴക്കുഴി ഉണ്ടാക്കുന്നതെന്ന്.

ഇതോടെ എംഡിയെ നേരില്‍കണ്ട് പരാതി പറയാന്‍ ജീവനക്കാര്‍ തീരുമാനിച്ചു .എന്നാല്‍ പരാതിയുമായി എത്തിയ ജീവനക്കാരെ ധാര്‍ഷ്ട്ട്യം നിറഞ്ഞ മറുപടി കൊണ്ടാണ് ഷൈനാമോള്‍ നേരിട്ടത് .തന്റെ തീരുമാനം അന്തിമമാണെന്നും ആരും ചോദ്യം ചെയ്യാന്‍ നില്‍ക്കേണ്ടന്നും മറുപടി നല്‍കി ജീവനക്കാരെ വിരട്ടി അയച്ചു.

നിലവില്‍ മുറിക്കാന്‍ തീരുമാനിച്ച മരങ്ങള്‍ക്കു 50 വര്‍ഷത്തില്‍ അധികം പഴക്കം ഉണ്ട് .മാനേജിങ് ഡയറക്ടര്‍ ഷൈനമോളുടെ കടുംപിടുത്തതിന് മാറ്റം സംഭവിച്ചില്ലെങ്കില്‍ ഏഴിലംപാലാ ,ആഞ്ഞിലി ,പന തുടങ്ങി 16 ഓളം മരങ്ങള്‍ ഏതു നിമിഷവും കൊലക്കത്തിക്ക് ഇരയാക്കും.

ഒരു കോടി മരങ്ങള്‍ വെച്ച് പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ബ്രിഹൃത് പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനിടെ മരങ്ങള്‍ വെട്ടി മഴക്കുഴി ഉണ്ടാക്കുക എന്ന തലതിരിഞ്ഞ ആശയം അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News