ഇന്ത്യന്‍ കളികാണാനെത്തിയ മല്യക്ക് ഇന്ത്യക്കാരുടെ കൂക്കിവിളി

ബര്‍മിംഗ്ഹാം: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് മുങ്ങിയ മദ്യ രാജാവ് വിജയ് മല്യക്കെതിരെ ഇന്ത്യക്കാരുടെ കൂക്കിവിളി. ഇന്നലെ നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക, ചാമ്പ്യന്‍സ് ട്രോഫിമത്സരത്തിനിടെയാണ് സംഭവം. മല്യ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന സമയത്താണ് കൂക്കുവിളിയും കള്ളന്‍ വിളിയും ഉണ്ടായത്. ചിലര്‍ ഇത് മെബൈലില്‍ ഷൂട്ടുചെയ്യുകയും ചെയ്തു.

ഇന്ത്യയുടെ എല്ലാമത്സരങ്ങള്‍ക്കും കാണിയായി മല്യയെത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ഇന്ത്യ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. അതിനിടെ ഇന്ത്യയുടെ ചാമ്പ്യന്‍സ്‌ട്രോഫിആദ്യ മത്സരത്തില്‍ മല്യ ഗവാസ്‌കറുമൊന്നിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News