നീറ്റ് പരീക്ഷാ ഫലം: സിബിഎസ്ഇ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത് സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സിബിഎസ്ഇ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ഫലം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കണമെന്നാണ് സി ബി എസ് ഇ യുടെ ആവശ്യം.

മദ്രാസ് , ഗുജറാത്ത് ഹൈക്കോടതികളുടെ പരിഗണനയില്‍ ഉള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ സിബിഎസ്ഇ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ അവധിക്കാല ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News