റമദാന്‍ വൃതനാളുകളില്‍ വിപണികീഴടക്കി തലയെടുപ്പോടെ ഈന്തപ്പഴം

റമദാൻ വൃത നാളുകളിൽ ഏറ്റവും കൂടുതൽ ഡിമാന്റ് ഈന്തപ്പഴത്തിനു തന്നെ. അറബ് രാജ്യങ്ങളിൽ നിന്നെത്തുന്നവ പൂർണമായി വിപണി കീഴടക്കി കഴിഞ്ഞു. വ്യത്യസ്തതയാർന്ന പേരുകൾ കൊണ്ടും തലയെടുപ്പോടെയാണ് ഈന്തപ്പഴം മേളകളിൽ ഉൾപ്പെടെ നിറയുന്നത്.

റമദാൻ മാസത്തിലെ ഏറ്റവും വിശിഷ്ടൻ. അതെ അങ്ങ് അറബ് രാജ്യങ്ങളിൽ നിന്ന് കടലുകൾ താണ്ടി ഇങ്ങ് ഇന്ത്യയിലുടനീളം എത്തുന്നു. എല്ലാ വർഷം പതിവ് തെറ്റിക്കാതെ. റമദാൻ വിപണിയിലും ഏറ്റവും കടുതൽ ഡിമാന്റ് ഈന്തപ്പഴത്തിനാണ്.

പ്രവാചകൻ സ്വന്തമായി നട്ട് വളർത്തിയ അജ്വയാണ് ഈന്തപ്പഴങ്ങളിലെ രാജാവ്‌. കിലോ 2400 രൂപയാണ് വില. ഇങ്ങ് രാജസ്ഥാനിൽ നിന്നുള്ള കജ്ജൂർ ആണ് വിലയിൽ പാവപ്പെട്ടവൻ. കിലോ 120 രൂപ. 3 വർഷത്തിലൊരിക്കൽ കായ്ക്കുന്ന അൽ ബെന്നയ്ക്കും വിപണിയിൽ ആവശ്യക്കാർ ഏറെയാണ്.  സൗദി, യു.എ.ഇ, ഇറാൻ തുടങ്ങിയ അറബ് രാജ്യങ്ങൾക്ക് പുറമെ ചൈനയിൽ നിന്നുള്ള കേമനും ഈന്തപ്പഴ വിപണി കീഴടക്കിയിട്ടുണ്ട്. കുരു ഇല്ലാത്ത ചൈന ഡെറ്റ്സ്.

റംസാൻ വിപണിയിലെ ഈന്തപ്പഴ കച്ചവടത്തിൽ സന്തുഷ്ടരാണ് കച്ചവടക്കാരും.ഹാർമണി, പേൾ, ഫർദ്, അൽ ഖസ് തുടങ്ങി വ്യത്യസ്തതയാർന്ന പേരുകൾ കൊണ്ടും ഈന്തപ്പഴം റമദാൻ വിപണിയിൽ തലയെടുപ്പോടെയാണ് നിറഞ്ഞ് നിൽക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News