ഐസ് ഐസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി വ്യോമാക്രമത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഐസ് ഐസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി റാഖയില്‍ നടത്തിയ വ്യോമാക്രമത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിറിയന്‍ സര്‍ക്കാര്‍ ചാനലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തിവിട്ടത്. എന്നാല്‍ വാര്‍ത്ത സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളുടെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഐസ് വാര്‍ത്താ ഏജന്‍സി അമാഖും ഇതു സംബന്ധിച്ച സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നാല്‍ റാഖയില്‍ വ്യോമാക്രമണം ഉണ്ടായതിന് സ്ഥിരീകരണമുണ്ട്. അല്‍ബാഗ്ദാദിയുടേതെന്നു പറയുന്ന ചിത്രങ്ങളും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here