വായ നാറ്റം കുറക്കാനുള്ള ചില പൊടിക്കൈകള്‍ ഇതാ

സംസാരിക്കുമ്പോള്‍ വായ പൊത്തിപ്പിടിച്ച് സംസാരിച്ചാല്‍ എന്തൊരുമോശമാണ. അതയാളുടെ വ്യക്തിത്വത്തെയും ആത്മ വിശ്വാസത്തെയും മോശമായി ബാധിക്കും.

വായ നാറ്റം പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. വായ വൃത്തിയായി സൂക്ഷിച്ചാല്‍ ഒരു പരിധിവരെ വായ നാറ്റം കുറക്കാന്‍ സാധിക്കും .രണ്ടുനേരവും നന്നായി ബ്രഷ് ചെയ്യുന്നതിലൂടെ വായ നാറ്റവും മോണ രോഗങ്ങളും കുറക്കാന്‍ സാധിക്കും.

വായ നാറ്റം കുറക്കാനിുള്ള ചില പൊടികൈകള്‍ ഇതാ
ചില ഹോട്ടലുകളില്‍ പെരിഞ്ചീരകം വെച്ചിരിക്കുന്നത് കണ്ടിട്ടില്ലേ. വായ നാറ്റം അകറ്റാനുളള ഒരു നല്ല മാര്‍ഗമാണ് പെരിഞ്ചീരകം ചവക്കുകയെന്നത്. ഉലുവ വെള്ളം കുടിക്കുന്നതും മല്ലിയില ചവക്കുന്നതും വായ് നാറ്റം കൂറക്കുന്നതിന് സഹായിക്കും. നാരാങ്ങാനീര് പിഴിഞ്ഞു കുടിക്കുന്നതും വായനാറ്റമകറ്റാന്‍ സഹായിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here