നീറ്റ് : വിധി സിബിഎസ്ഇയ്ക്ക് അനുകൂലം; ഫലം പ്രസിദ്ധീകരിക്കാം

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത് സ്റ്റേ ചെയ്ത ഉത്തരവിനെതിരെ സിബിഎസ്ഇ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി. മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് സിബിഎസ്ഇ സുപ്രീം കോടതിയെ സമീപിച്ചത്. നീറ്റ് ഫലം പ്രഖ്യാപിക്കാമെന്നാണ് സുപ്രീം കോടതിയില്‍ നിന്ന് ഉത്തരവ് വന്നിരിക്കുന്നത്.

്.മറ്റൊരു കോടതിയും നീറ്റ് ഹര്‍ജികള്‍ പരിഗണിക്കരുതെന്നും സുപ്രീം കോടതി ഉത്തരവ്വിട്ടു. മദ്രാസ്, ഗുജറാത്ത് ഹൈക്കോടതികളുടെ പരിഗണനയില്‍ ഉള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ സിബിഎസ്ഇ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

്ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ അവധിക്കാല ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഈ മാസം 26നകം ഫലപ്രഖ്യാപനമുണ്ടാകുമെന്ന് സി ബി എസ് ഇ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News