
അഹമ്മദാബാദ് : ഗുജറാത്തില്‍ മന്ത്രവാദത്തിലും ബാധ ഒഴിപ്പിക്കലിലും പങ്കെടുത്ത് ബിജെപി മന്ത്രിമാര്‍ .ഗുജറാത്ത് ബിജെപി മന്ത്രിമായ ഭൂപേന്ദ്ര സിങ് ചുടാസമ, ആത്മറാം പാര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ബോട്ടഡ് ജില്ലയിലെ ഗദാഹഡ ഗ്രാമത്തില്‍ ശനിയാഴ്ച നടന്ന ചടങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. മന്ത്രവാദികള്‍ ചങ്ങല ഉപയോഗിച്ച് സ്വന്തം ശരീരത്തില്‍ അടിക്കുന്നതും വിഡിയോയില്‍ ഉണ്ട്.ബിജെപിയുടെ പ്രാദേശിക ഘടകമാണ് പരിപാടി സംഘടിപ്പിച്ചത്.
മേഖലയിലെ എംഎല്‍എമാരും ഇതില്‍ പങ്കെടുത്തിട്ടുണ്ട്. സംഭവം പുറത്തായതോടെ മന്ത്രിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ബിജെപി മുഖ്യമന്ത്രി വിജയ് രൂപാണി ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here