സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ പ്രകീര്‍ത്തിച്ച് ഹിന്ദുവിന്റെ മുഖപ്രസംഗം;യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഹോട്ടല്‍ മേഖലയില്‍ വേര്‍തിരിവുണ്ടാക്കി; പുതിയമദ്യനയം വിവേകപൂര്‍വ്വമായ തീരുമാനമാനം

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ പ്രകീര്‍ത്തിച്ച് ദേശീയദിനപത്രത്തിന്റെമുഖപ്രസംഗം. സംസ്ഥാനത്തിന്റെ റവന്യൂവരുമാനം ലക്ഷ്യമിട്ട് കൈക്കൊണ്ട വിവേകപൂര്‍വ്വമായ തീരുമാനമാണ് പുതിയമദ്യനയമെന്ന് ഹിന്ദുവിന്റെ മുഖ പ്രസംഗം പറയുന്നു. മദ്യനയം ടൂറിസം മേഖലയ്ക്ക് ഗുണകരമാകുമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നുണ്ട്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഹോട്ടല്‍ മേഖലയില്‍ വേര്‍തിരിവുണ്ടാക്കി. ഒപ്പം റവന്യൂവരുമാനം കുറക്കുന്നതിനും ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുന്നതിനും വഴിവെച്ചു. പലമേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചു എന്നിങ്ങനെ കുറിക്കുന്ന ലേഖനം ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ മദ്യനയത്തെ പ്രകീര്‍ത്തിക്കുകയാണ്.

സംസ്ഥാനത്തിന്റെ റവന്യൂവരുമാനം ഉയര്‍ത്താനുള്ള പ്രായോഗിക സമീപനത്തോടെയുള്ള തീരുമാനമാണ് പുതിയ മദ്യനയമെന്ന് ദിഹിന്ദു മുഖപ്രസംഗത്തില്‍ പറയുന്നു.ഹോട്ടലുകളുടെ വേര്‍തിരിവ് ഒഴിവാക്കിയ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള തീരുമാനം. ടൂറിസം മേഖലയ്ക്ക് ഗുണകരമാകുന്ന മദ്യനയമാണ് ഇപ്പോഴത്തേത്.

തകര്‍ച്ച നേരിടുന്ന കള്ള ചെത്ത് വ്യവസായത്തിന് ഉണര്‍വ്വുനല്‍കുന്ന നയം സ്വാഗതാര്‍ഹമാണെന്നും മുഖപ്രസംഗം വ്യക്തമാക്കുകയാണ്.മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തിയ തീരുമാനവും വിവേകപൂര്‍വ്വമായ ഒന്ന് തന്നെ.പുതിയമദ്യനയത്തെ എതിര്‍ക്കുന്നത് ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരാണ്.

ഇവര്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പ്രതിപക്ഷവുമായി ചേര്‍ന്ന് മദ്യനയത്തെ വിമര്‍ശിച്ച് സമരവുമായി എത്തുന്നത്. ഇതിന് മുഖ്യമന്ത്രി നല്‍കിയ മറുപടി ശ്രദ്ധേയമാണ്.മദ്യനിരോധനമനല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.മദ്യ വര്‍ജ്ജനമാണ്. ഇതിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍മദ്യനയത്തില്‍ എതിര്‍പ്പുമായി വരുന്നവര്‍ക്കും പങ്കാളികളാകാം.

ഇത് തന്നെ സര്‍ക്കാരിന്റെ തുറന്ന മനസ്സാണ് കാണിക്കുന്നതെന്നും പരാമര്‍ശിച്ചാണ് ദിഹിന്ദു പ്രാഗ് മാറ്റിക് സ്റ്റെപ്പ് എന്ന മുഖപ്രസംഗം അവസാനിക്കുന്നത്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here