ലണ്ടന്‍: പ്രവചനം നടത്തുന്നതും വാദുവെക്കുന്നതുമൊക്കെ നിത്യസംഭവമാണ്.പ്രവചനം നടത്തി വിജയിച്ചവരേയും പരാജയപ്പെട്ട് പത്തിമടക്കിയവരും നമുക്കിടയിലുണ്ട്.എന്നാൽ തന്‍റെ പ്രവനം തെറ്റിയെന്നറിഞ്ഞ് പുസ്തകം തിന്നിരിക്കയാണ് കെന്റ് യൂണിവേഴ്‌സിറ്റി പ്രഫസർ മാത്യു ഗുഡ്വിന്‍.
ബ്രിട്ടണ്‍ തെരഞ്ഞെടുപ്പില്‍ തന്റെ പ്രവചനം തെറ്റിയെന്നറിഞ്ഞ എഴുത്തുകാരന്‍ തത്സമയ ടിവി പരിപാടിയിലായിരുന്നു പുസ്തകം തിന്നത്. പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി 38 ശതമാനം പോലും വോട്ട് നേടില്ലെന്നായിരുന്നു മാത്യു ഗുഡ്വിന്‍ പ്രവചിച്ചത്.
ഞാനിതാ ഒരു കാര്യം വിളിച്ചു പറയുന്നു. ജെറെമി കോര്‍ബിയന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി 38 ശതമാനത്തില്‍ക്കൂടുതല്‍ വോട്ടുകള്‍ നേടില്ല. അവര്‍ അതില്‍ക്കൂടുതല്‍ നേടിയാല്‍ എന്റെ പുതിയ പുസ്തകം ഞാന്‍ സന്തോഷത്തോടെ തിന്നും’എന്ന് തെരഞ്ഞെടുപ്പിനു മുമ്പ് മാത്യു ട്വീറ്റ് ചെയ്തിരുന്നു.
ജെറമി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടി 40.3 ശതമാനം വോട്ട് നേടി ഫലപ്രഖ്യാപനം വന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ മാത്യുവിനെതിരെ വന്‍ട്രോളായിരുന്നു.തുടര്‍ന്ന് ചാനലില്‍ ലൈവ് ചര്‍ച്ചക്കിടെ ഈ വിഷയത്തില്‍ വന്ന പരാമര്‍ശത്തെ തുടര്‍ന്ന് വാക്കുമാറില്ലെന്ന് പറഞ്ഞതാണ് താന്‍ കൂടി രചിച്ച ബ്രക്‌സിറ്റ്, വൈ ബ്രിട്ടണ്‍ വോട്ടഡ് ടു ലീവ് ദ യൂറോപ്യന്‍ യൂണിയന്‍ എന്ന പുസ്തകത്തിന്റെ താളുകള്‍ മാത്യു കടിച്ചുചവച്ചത്.
Attachments area
Get real time update about this post categories directly on your device, subscribe now.