വെള്ളത്തിന്‍റെ കാര്യത്തില്‍ ഉദാസീനത പാടില്ല; മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം

അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങളില്‍ കേസ് നടത്തിപ്പിന്‍റെ കാര്യത്തില്‍ ഉദാസീനത പാടില്ലെന്ന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ തന്നെ കേസ് നടത്തിപ്പിനു നിയോഗിക്കണം.

ചീഫ് സെക്രട്ടറിയും,അഡ്വക്കേറ്റ് ജനറലുമുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസഥര്‍ക്കാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. അന്തര്‍ സംസ്ഥാന നദീജലക്കേസുകളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍.

കേസ് നടത്തിപ്പില്‍ സഥിരത വേണം. കാവേരിസെല്‍ പിരിച്ചു വിട്ടത് കേസ് നടത്തിപ്പിനെ ബാധിക്കില്ല. നദീ ജലതര്‍ക്കങ്ങളില്‍ സംഘര്‍ഷത്തിനല്ല സമവായത്തിനാണ് പ്രാധാന്യം.

ഒരു തുള്ളി വെള്ളം പോലും കേരളത്തിനു നഷ്ടപ്പെടാന്‍ പാടില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് മുഖ്യ മന്ത്രി നിര്‍ദേശം നല്‍കി. ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, അഡ്വക്കേറ്റ് ജനറല്‍ സുധാകര്‍ പ്രസാദ് ,ചീഫ് സെക്രട്ടറി നളിനി നെറ്റോ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News