എസ് എഫ് ഐ ഒപ്പമുണ്ട്; കേന്ദ്രം നിരോധിച്ച ഡോക്യുമെന്റികള്‍ കലാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കും

പത്താമത് രാജ്യാന്തര ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ട മൂന്ന് ഡോക്യുമെന്ററികളും രാജ്യത്തെ ക്യാംപസുകളിലുടനീളം പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്‌ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവാണ് ഡോക്യുമെന്റികള്‍ കലാലയങ്ങള്‍ ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയത്.

സംസ്ഥാന ചലച്ചിത്ര സമിതി തെരഞ്ഞെടുത്തതില്‍ നിന്ന് മൂന്ന് ഡോക്യുമെന്ററികള്‍ക്കാണ് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെതായിരുന്നു തീരുമാനം. രോഹിത്ത് വെമുല, ജെഎന്‍യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ക്കാണ് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടത്.

രോഹിത്ത് വെമുലയെക്കുറിച്ചുള്ള ‘അണ്‍ബെയറബിള്‍ ബീയിംഗ് ഓഫ് ലൈറ്റ്‌നെസ്’, കശ്മീറിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ‘ഇന്‍ ദി ഷേഡ് ഓഫ് ഫാളന്‍ ചിനാര്‍’, ജെഎന്‍യു വിദ്യാര്‍ഥി പ്രക്ഷോഭത്തെക്കുറിച്ചുള്ള ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്’ എന്നീ ചിത്രങ്ങള്‍ക്കായിരുന്നു പ്രദര്‍ശനം നിഷേധിച്ചത്.

ഈ മാസം 16 മുതല്‍ 20 വരെ തിരുവനന്തപുരത്താണ് രാജ്യാന്തര ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍. മൂന്ന് ഡോക്യുമെന്ററികള്‍ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സാംസ്‌കാരിക അടിയന്തരാവസ്ഥയാണെന്ന വിമര്‍ശനം പോലും ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News