
സംഘപരിവാറിന്റെ വ്യാജപ്രചരണം ആഗോളതലത്തില്‍ പോലും ശ്രദ്ധേയമായിട്ടുള്ളതാണ്. എത്രയൊക്കെ കയ്യോടെ പിടികൂടിയാലും തങ്ങള്‍ വീണ്ടും വീണ്ടും വ്യാജവാര്‍ത്തകള്‍ പടച്ചുവിടുമെന്ന നിലയിലാണ് കാര്യങ്ങള്‍. സമൂഹം ആദരിക്കുന്ന വ്യക്തികളുടെ പേരില്‍ പോലും സംഘികള്‍ ഇത്തരം വ്യാജപ്രചരണം നടത്തുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം.
സംഘികളുടെ ഇത്തരം വ്യാജപ്രചരണങ്ങളുടെ ഏറ്റവും പുതിയ ഇര പ്രമുഖ നടന്‍ ശ്രീനിവാസനാണ്. താരത്തിന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയാണ് സംഘികളുടെ കള്ളക്കളി. സിപിഐഎം വിരുദ്ധത മുഖമുദ്രയാക്കിയുള്ളതാണ് ശ്രീനിവാസന്റെ പേരിലുള്ള സംഘി അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റുകള്‍.
സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ ഗ്രൂപ്പുകളിലാണ് ഈ അക്കൗണ്ടുകളില്‍ നിന്നുള്ള ട്വീറ്റുകള്‍ പ്രചരിപ്പിക്കുന്നത്. ശ്രീനി ദ ആക്ടര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഇവര്‍ ഉപയോഗിക്കുന്നത്. ജൂണ്‍ ഒന്നാം തിയതി മുതല്‍ സിപിഐഎം വിരുദ്ധ ട്വീറ്റുകളുടെ പ്രവാഹമാണുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ഏറ്റവുമധികം വിമര്‍ശനം. ജീവിതത്തില്‍ ഇതുവരെയും ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടായിക്കിയിട്ടില്ലാത്ത വ്യക്തിയാണ് ശ്രീനിവാസന്‍ എന്നറിയുമ്പോളാണ് സംഘികളുടെ കള്ളി വെളിച്ചത്താകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here