സൈനിക ചടങ്ങിനിടെ പോണ്‍ വീഡിയോ പ്രദര്‍ശനം; വിവാദം കത്തിപടരുന്നു; അന്വേഷണം പ്രഖ്യാപിച്ചു

ദില്ലി: രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് സൈനിക ചടങ്ങിനിടെ പോണ്‍ വീഡിയോ പ്രദര്‍ശനം നടന്നെന്ന വാര്‍ത്ത പുറത്തുവന്നത്. പത്തിലധികം വനിതാ ഓഫീസര്‍മാരടക്കം പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സംഭവം. പ്രമുഖ ദേശീയ മാധ്യമമായ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത പുറത്തുവിട്ടത്.

പഞ്ചാബില്‍ അതിര്‍ത്തി സംരക്ഷണ സേനയുടെ ഔദ്ദ്യോഗിക ചടങ്ങിനിടെയായിരുന്നു പോണ്‍ വീഡിയോ പ്രദര്‍ശനം. പരിപാടിക്കായി പ്രൊജക്ടറില്‍ കണക്ട് ചെയ്തിരുന്ന കംപ്യൂട്ടറിലാണ് ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള പോണ്‍ വീഡിയോ ക്ലിപ്പ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ ബി.എസ്.എഫ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

പഞ്ചാബിലെ ഫിറോസ്പൂരിലുള്ള ബി.എസ്.എഫിന്റെ 77 ബറ്റാലിയന്‍ ആസ്ഥാനത്തായിരുന്നു സംഭവം. അതിര്‍ത്തികള്‍ എങ്ങനെ സുരക്ഷിതമാക്കാം എന്ന തലക്കെട്ടില്‍ ഉദ്ദ്യോഗസ്ഥര്‍ക്കായി മാത്രം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു പോണ്‍ വീഡിയോ പ്രദര്‍ശനം അരങ്ങേറിയത്. ഒന്നരമിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോ പ്രദര്‍ശിപ്പിച്ച ശേഷം ലാപ്‌ടോപ് ഓഫാക്കുകയായിരുന്നു.

സംഭവം നടന്നതായി സ്ഥിരീകരിച്ച ബി.എസ്.എഫ് വക്താവ് ഇതിന് ശേഷം പരിപാടി തടസ്സമില്ലാതെ തുടര്‍ന്നുവെന്നും അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കുറ്റക്കാരനായ ഉദ്ദ്യോഗസ്ഥനെ കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സൈനിക ചടങ്ങിനിടെ പോണ്‍വീഡിയോ പ്രദര്‍ശനം നടന്നത് ഖേദകരമാണെന്നും ബി.എസ്.എഫ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News