മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാളായ പൃഥിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എപ്പോഴും ചര്‍ച്ചയാകാറുള്ളത്. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന പോസ്റ്റുകളോട് ആരാധകര്‍ സ്ഥിരമായി കലഹിക്കാറുണ്ട്. എന്നാലും താരം വീണ്ടും കടുത്ത ഇംഗ്ലിഷ് പ്രയോഗങ്ങളുള്ള പോസ്റ്റ് ഇടാറുണ്ട്.
ഇപ്പോഴിതാ മകളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പോയത് ആരാധകരെ അറിയിക്കാം എന്ന് വെച്ചാണ് പൃഥി പുതിയ പോസ്റ്റിട്ടത്. കുറച്ച് ഇംഗ്ലിഷ് വാക്കുകളിലൂടെയായിരുന്നു താരം തന്റെ സന്തോഷം പങ്കുവെച്ചത്.
First day of school for the lil lady..and I have the jitters! Should put on the cool dad act though! Phew..how time flies! എന്നമാത്രമായിരുന്നു പോസ്റ്റ്. ഒപ്പം മനോഹരമായ ഒരു ചിത്രവും താരം പോസ്റ്റ് ചെയ്തു.
മകള്‍ ആദ്യമായി സ്‌കൂളില്‍ പോയതിന്റെ വിഷമം ഉള്ളിലൊതുക്കി നല്ല അച്ഛനെന്നായിരുന്നു പൃഥി പറഞ്ഞത്. കാലം എത്രവേഗമാണ് കടന്നുപോകുന്നതെന്ന് കൂടി കവി ഉദ്ദേശിച്ചു. പോസ്റ്റ് ഇട്ട് തിരിഞ്ഞതും കമന്റുകളുടെ പെരുമഴയാണ് പൃഥിക്ക് ലഭിച്ചിരിക്കുന്നത്. മിക്കവാറുമെല്ലാ കമന്റും സൂപ്പര്‍താരത്തിന്റെ ഇംഗ്ലിഷിനെ ട്രോളിക്കൊണ്ടായിരുന്നു എന്നുമാത്രം.
Get real time update about this post categories directly on your device, subscribe now.