മോദിയുടെ ഗുജറാത്തില്‍ ബാധ ഒഴിപ്പിക്കാന്‍ ബിജെപി മന്ത്രിമാരും; വീഡിയോ ചര്‍ച്ചയാകുന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ 100 മന്ത്രവാദികള്‍ പങ്കെടുത്ത ബാധ ഒഴിപ്പിക്കല്‍ ചടങ്ങിലാണ് ബിജെപി മന്ത്രിമാരുമെത്തിയത്. ഗുജറാത്ത് വിദ്യാഭ്യാസ-റവന്യൂ മന്ത്രി ഭൂപേന്ദ്ര സിങ് ചുടാസമയും സാമൂഹ്യനീതി വകുപ്പു മന്ത്രി ആത്മറാം പാര്‍മാറുമാണ് മന്ത്രവാദികള്‍ക്കൊപ്പം ബാധ ഒഴിപ്പിക്കാനെത്തിയത്. ചടങ്ങില്‍ മന്ത്രിമാര്‍ പങ്കെടുത്ത വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെ സാമ്യഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയായിട്ടുണ്ട്.

ബോട്ടഡ് ജില്ലയിലെ ഗദാഹഡ ഗ്രാമത്തില്‍ ശനിയാഴ്ച നടന്ന ചടങ്ങിലാണ് മന്ത്രിമാര്‍ പങ്കെടുത്തത്. മന്ത്രവാദിമാര്‍ ബാധ ഒഴിപ്പിക്കുമ്പോള്‍ മന്ത്രിമാര്‍ സ്റ്റേജില്‍ ഇരുന്ന് കാണുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. രണ്ടു മന്ത്രവാദികള്‍ ഗുജറാത്തി സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ചങ്ങല ഉപയോഗിച്ച് സ്വന്തം ശരീരത്തില്‍ അടിക്കുന്നതും വിഡിയോയില്‍ ഉണ്ട്. ചടങ്ങിന് ശേഷം മന്ത്രിവാദികള്‍ക്ക് മന്ത്രിമാര്‍ ഹസ്തദാനവും ചെയ്യുന്നുണ്ട്. ബിജെപിയുടെ പ്രാദേശിക ഘടകമാണ് പരിപാടി സംഘടിപ്പിച്ചത്. ആ മേഖലയിലെ എംഎല്‍എമാരും ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്.

സംഭവം പുറത്തായതോടെ മന്ത്രിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികളില്‍ നിന്നും മന്ത്രിമാരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ യുക്തിവാദിയും എന്‍ജിഒ പ്രവര്‍ത്തകനുമായ ജയന്ത് പാണ്ഡ്യ രംഗതെത്തി. അതേസമയം, ദിവ്യശ്കതിയെ ആരാധിക്കുന്ന ഒരു വിശുദ്ധ ചടങ്ങില്‍ പങ്കെടുക്കുക മാത്രമേ ചെയ്തുള്ളൂവെന്ന് മന്ത്രി ചുടാസമ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന യുപിയില്‍ സ്വര്‍ണ്ണം ലഭിക്കാനായി മാതാപിതാക്കള്‍ മകളെ മന്ത്രവാദം നടത്തി ബലി നല്‍കിയത് വാര്‍ത്ത ആയിരുന്നു. മന്ത്രവാദത്തിനെയും പ്രാകൃത ആചാരങ്ങളെയും സംഘപരിവാറും ബിജെപി നേതൃത്വവും പ്രോത്സാഹിപ്പിക്കുകുയാണെന്ന ആരോപണങ്ങള്‍ക്ക് ബലം വയ്ക്കുന്നതാണ് മന്ത്രിമാര്‍ മന്ത്രവാദ ചടങ്ങില്‍ പങ്കെടുത്തത് സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News