അനുഷ്‌ക കോഹ്‌ലിയുടെ ജീവിതസഖിയാകും; ആ നിമിഷത്തെക്കുറിച്ച് കോഹ്‌ലിയുടെ വെളിപ്പെടുത്തല്‍; വീഡിയോ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരസുന്ദരി അനുഷ്‌ക ശര്‍മയും തമ്മിലുള്ള പ്രണയം അങ്ങാടിപ്പാട്ടാണ്. പ്രണയം തുറന്ന് സമ്മതിക്കാന്‍ ഇരുവരെ തയ്യാറായിരുന്നില്ല. എന്നാല്‍ ഇരുവരും ഒന്നിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതോടെ എല്ലാവര്‍ക്കും ഉറപ്പായിരുന്നു.

ഒടുവില്‍ അനുഷ്‌കയോടുള്ള പ്രണയം തുറന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ രംഗത്തെത്തിയിരിക്കുകയാണ്. സ്റ്റാര്‍സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ നായകന്‍ മനസ്സുതുറന്നത്.അനുഷ്‌കയോട് പ്രണയം തോന്നിയ ആ നിമിഷത്തെക്കുറിച്ചും വിരാട് വര്‍ണ്ണിച്ചു. മൊഹാലിയില്‍ ടെസ്റ്റ് മത്സരത്തിനിടെ അനുഷ്‌ക കാണാനെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം പ്രണയത്തിലേക്ക് വഴിമാറിയത്. ഇന്ത്യയുടെ ടെസ്റ്റ് നായകനായി പ്രഖ്യാപിച്ച സമയത്തും വിരാടിനൊപ്പം അനുഷ്‌കയുണ്ടായിരുന്നു. ആ നിമിഷങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുക്കുകയായിരുന്നെന്നും കോഹ്‌ലി വെളിപ്പെടുത്തി.

നായകനായെന്നറിഞ്ഞ നിമിഷം ജീവിതത്തിലെ ഏറ്റവും സുന്ദരമായതായിരുന്നു. ആ സമയത്ത് അനുഷ്‌ക കൂടി ഉണ്ടായിരുന്നതോടെ ജീവിതത്തിന്റെ മനോഹാരിത വര്‍ദ്ധിച്ചു. ജീവിതത്തില്‍ ഏറ്റവുമധികം ഓര്‍ക്കുന്ന ഒരു നിമിഷമാണതെന്നും കോഹ്‌ലി വെളിപ്പെടുത്തി. പ്രണയം പരസ്യമായി പറഞ്ഞ സ്ഥിതിക്ക് ഇനി എന്നാണ് ഇരുവരും ഒന്നാകുന്നതെന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News