ബോളിവുഡ് സൂപ്പര്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം കണ്ട് ഏവരും ഞെട്ടിയിരിക്കുകയാണ്. സണ്ണിലിയോണിനെ പോലെയാകാന്‍ ആഗ്രഹിക്കുന്ന മകളും അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന രക്ഷിതാക്കളുടെ സങ്കടവും പ്രമേയമാക്കി അദ്ദേഹം ഒരുക്കിയ ഷോര്‍ട്ട് ഫിലിമിന്റെ പ്രചരണാര്‍ത്ഥമാണ് സാനിയ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ടെന്നിസ് കളിക്കാന്‍ മിടുക്കിയായ ഒരു പെണ്‍കുട്ടിയെ ചെറിയ വസത്രങ്ങള്‍ ധരിക്കേണ്ടി വരുമെന്ന കാരണത്താല്‍ അച്ഛന്‍ അതിന് അനുവദിച്ചില്ല. ഒരു പെണ്‍കുട്ടിയുടെ ലൈംഗികതയെ അവള്‍ക്കെതിരായി പ്രയോഗിക്കുന്ന ഇടുങ്ങിയ ചിന്താഗതി തുറന്നുകാട്ടുകയാണ് മേരി ബേട്ടി സണ്ണി ലിയോണ്‍ ബനാ ചാഹ്തി ഹെയിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്.
എന്തായാലും അതിനായി സാനിയയുടെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചിരിക്കുന്നത് ശരിയല്ലെന്നാണ് വിമര്‍ശനം. സാനിയയുടെ നിരവധി ചിത്രങ്ങള്‍ ലഭിക്കുമായിരുന്നിട്ടും വര്‍മ്മ തെരഞ്ഞെടുത്ത ചിത്രം തെറ്റായിപോയെന്ന അഭിപ്രായമുള്ളവരും കുറവല്ല. സാനിയ ചിത്രത്തിനായി പോസ് ചെയ്തതാണെങ്കില്‍ കുഴപ്പമില്ലെന്നും ഇന്ത്യയ്ക്ക് അഭിമാനനേട്ടം സമ്മാനിച്ചിട്ടുള്ള താരത്തിന്റെ ചിത്രം ദുരുപയോഗം ചെയ്തത് ശരിയായില്ലെന്നും അഭിപ്രായമുണ്ട്.
സാനിയയയെ ബഹുമാനിക്കുകയാണ് വേണ്ടതെന്ന് പറയുന്നവര്‍ വര്‍മ്മ ചെയ്തത് തികച്ചും മോശമാണെന്നും വ്യക്തമാക്കുന്നു. വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും രാംഗോപാല്‍ വര്‍മ്മ ചിത്രം പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല.
Get real time update about this post categories directly on your device, subscribe now.