പ്രണയം പൂവണിഞ്ഞു ; ശബരീനാഥനും ദിവ്യയ്ക്കും ജൂണ്‍ 30 ന് മാംഗല്യം

തിരുവനന്തപുരം: കെ.എസ്.ശബരീനാഥന്‍ എം.എല്‍.എയും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ.എസ്.അയ്യരും തമ്മിലുള്ള വിവാഹം ജൂണ്‍ 30ന് നടക്കും. രാവിലെ 09.30നും 10.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തക്കല ശ്രീ കുമാര സ്വാമി ക്ഷേത്രത്തില്‍ (കുമാര കോവില്‍) വച്ചാണ് താലി കെട്ട് ചടങ്ങ്. തുടര്‍ന്ന് തിരുവനന്തപുരത്തും അരുവിക്കര നിയോജക മണ്ഡലത്തിലും വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.

ജൂണ്‍30ന് വൈകുന്നേരം 04 മണി മുതല്‍ നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററിലും ജൂലൈ 02ന് ആര്യനാട് വി.കെ.ഓഡിറ്റോറിയത്തിലുമായാണ് വിവാഹ സല്‍ക്കാരം ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here