യോഗിയുടെ ഉത്തര്‍പ്രദേശില്‍ പാക് അധിനിവേശ കശ്മീര്‍; വികസനമില്ലായ്മയ്‌ക്കെതിരെ ഗ്രാമവാസികളുടെ പ്രതിഷേധം

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ സിമ്രാന്‍പൂര്‍ ഗ്രാമത്തിന്റെ പേര് പാക് അധിനിവേശ കശ്മീര്‍ (പിഒകെ) എന്നാക്കി മാറ്റുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗ്രാമ വാസികളുടെ തീരുമാനം. അധികൃതരുടെ കണ്ണ് തുറപ്പിക്കാനാണ് ഈ വേറിട്ട പ്രതിഷേധം കടുത്ത അവഗണയാണ് ഈ ഗ്രാമത്തോട് അധികൃതര്‍ കാട്ടുന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു.

ഗ്രാമത്തില്‍ ആകെയുള്ള ഒരു പമ്പ് പ്രവര്‍ത്തിക്കുന്നില്ല കന്നുകാലികളെ കെട്ടാനാണ് ഗ്രാമവാസികള്‍ ഈ പമ്പ് ഉപയോഗിക്കുന്നത്. ഗ്രാമത്തില്‍ വൈദ്യുതിയും, വെള്ളവും, നല്ല റോഡുകളും എത്തുന്നത് വരെ ഗ്രാമത്തെ പാക് അധിനിവേശ കശ്മീര്‍ എന്നായിരിക്കും തങ്ങള്‍ പറയുകയും എ!ഴുതുകയും ചെയ്യുകയെന്ന് ഗ്രാമവാസികള്‍ പറയുഞ്ഞു.

800 പേരാണ് ഗ്രാമത്തില്‍ ജീവിക്കുന്നത്. ബിജെപി എം.എല്‍.എ അഭിജീത്ത് സിങ് സംഗയെ സമീപിച്ചെങ്കിലും പ്രശ്‌നപരിഹാരമുണ്ടായില്ല. സമാജ്് വാദി പാര്‍ട്ടിയിലെ മുന്‍ എം.എല്‍.എയും ഇവരുടെ ആവശ്യം പരിഗണിച്ചില്ല. സമീപത്ത് ഒരു ഊര്‍ജനിലയമുണ്ടെങ്കിലും ഗ്രാമവാസികള്‍ക്ക് ഇതുവരെ വൈദ്യുതി ലഭ്യമാക്കിയില്ല.

ഗ്രാമത്തില്‍ 30 പേര്‍ക്കാണ് റേഷന്‍ കാര്‍ഡുള്ളത്. കാര്‍ഡുള്ളവര്‍ക്ക് റേഷന്‍കടയില്‍ നിന്ന് മണ്ണെണ്ണയും കിട്ടുന്നില്ല. ഈ അവഗണയില്‍ പ്രതിഷേധിച്ചാണ് ഗ്രാമത്തിന് പാക് അധിനിവേശ കശ്മീര്‍ എന്ന് പേരിടാന്‍ ഗ്രാമവാസികള്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News