ആദിവാസികളുടെ പട്ടയവും ശരിയാക്കി പിണറായി സര്‍ക്കാര്‍; അട്ടപ്പാടിയില്‍ 517 ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയവിതരണം നടത്തി

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായായിരുന്നു അഗളിയിലെ പട്ടയമേള. അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യം സാക്ഷാത്ക്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലായിരുന്നു ആദിവാസികള്‍. 517 ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പടെ പാലക്കാട് ജില്ലയിലെ 1321 പേര്‍ക്ക് പട്ടയം വിതരണം ചെയ്തു.

ഒരേക്കര്‍ ഭൂമിയുടെ രേഖയാണ് ഭൂരഹിതരായവര്‍ക്ക് ലഭിച്ചത്. പട്ടയമേള റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിച്ചു

32 കുടുംബങ്ങള്‍ക്ക് വനാവകാശ നിയമം അനുസരിച്ച് ഭൂമിയുടെ രേഖയും ചടങ്ങില്‍ കൈമാറി. 2013 14 കാലയളവില്‍ പോഷകാഹാര കുറവ് മൂലം കുട്ടികള്‍ മരിച്ച, 38 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം 11 കുടുംബക്കള്‍ക്കും ചടങ്ങില്‍ വെച്ച് കൈമാറി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here