തിരുവനന്തപുരം: ആരോഗ്യ കേരളം പുരസ്‌കാര വിതരണ വേദിയില്‍ വെച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാട്ടിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ വിമര്‍ശിച്ചത്. പനി പടര്‍ന്ന് പിടിച്ചിട്ടും ഫലപ്രദമായ ഇടപെടല്‍ പലയിടത്തും ഇപ്പോഴും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ തൃപ്തികരമായ രൂപത്തില്‍ മുന്നോട്ട് പോയിട്ടില്ലെന്നും ഈകാര്യത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വയം പരിശോധന നടത്തണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ആരോഗ്യ പദ്ധതികള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്. മികച്ച ജില്ലാ പഞ്ചായത്ത് ആയി കൊല്ലവും, മികച്ച മുനിസിപ്പാലിറ്റിയായി കട്ടപ്പനയും ,മികച്ച ബ്ലോക്ക് പഞ്ചായത്ത് ആയി പേരാമ്പ്രയും ,മികച്ച ഗ്രാമ പഞ്ചായത്തായി കൊല്ലം ജില്ലയിലെ കരവാളൂരും തിരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ പഞ്ചായത്തിനും മുനിസിപാലിറ്റിക്കും 10 ലക്ഷവും വീതവും ,ബ്ലോക്ക് പഞ്ചായത്തിന് 5 ലക്ഷം രൂപയും ,ഗ്രാമപഞ്ചായത്തിന് മൂന്ന് ലക്ഷം രൂപയും ആണ് സമ്മാനതുക. വിജയികള്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി .ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ അധ്യക്ഷയായിരുന്നു. മന്ത്രി കെ.രാജു, മുന്‍ ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ ,തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു എന്നിവര്‍ സംസാരിച്ചു
Get real time update about this post categories directly on your device, subscribe now.