വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരളാ കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മറ്റിയോഗം നാളെ കോട്ടയത്ത് ചേരും. ഉച്ചയ്ക്ക് 2.30ന് സംസ്ഥാന കമ്മറ്റി ഓഫിസില്‍ ചേരുന്ന യോഗം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കെ എം മാണിയെ അവഹേളിച്ചുകൊണ്ട് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ എഡിറ്റോറിയല്‍ പരാമര്‍ശങ്ങള്‍ ഉന്നതാധികാര സമിതിയില്‍ ചര്‍ച്ചയാകും.

വീക്ഷണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെ എം മാണിയെ യുഡിഎഫില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് കേരളാ കോണ്‍ഗ്രസ് എം വിലയിരുത്തുന്നതിനാല്‍ സ്റ്റിയറിംഗ് കമ്മറ്റി കടുത്ത തീരുമാനത്തിലേക്കെത്തുമെന്നാണ് സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകണമെന്ന ആവശ്യം കേരളാ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായിരിക്കുകയാണ്. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് എം.എല്‍.എ, വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി, ജോയി എബ്രഹാം എം.പി, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, ഡോ.എന്‍. ജയരാജ്, പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News