പിണറായി സര്‍ക്കാരിന് ഉപരാഷ്ട്രപതിയുടെ അഭിനന്ദനം; അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുന്ന ‘അനുയാത്ര’ പദ്ധതിക്കും തുടക്കമായി

തിരുവനന്തപുരം: കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുന്ന ‘അനുയാത്ര’ പദ്ധതിക്ക് തുടക്കമായി. ഉപരാഷ്ട്രപതി ഹമിദ് അന്‍സാരി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉപരാഷ്ട്രപതിയും ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവവും അനുയാത്രാ പദ്ധതിയെ മുക്തകണ്ഠം പ്രശംസിച്ചു.

ഗര്‍ഭാവസ്ഥയില്‍ത്തന്നെ വൈകല്യം നിര്‍ണയിച്ച് പ്രതിരോധിക്കുന്നതുമുതല്‍ അംഗപരിമിതരുടെ പുനരധിവാസംവരെ ഉള്‍പ്പെടുന്ന പദ്ധതികളാണ് അനുയാത്രയിലുള്ളത്. കേരള സര്‍ക്കാരിന്റെത് ശ്രദ്ധേയവും വിശിഷ്ടവുമായ സംരംഭമാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കവെ ഉപരാഷ്ട്രപതി ഹമിദ് അന്‍സാരി പറഞ്ഞു.

കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് പുതിയ മാതൃകയാവുകയാണ് ഇത്തരം ഒരു അസാധാരണ കാല്‍വയ്പ്പിലൂടെയെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു.
സംസ്ഥാനത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇവര്‍ക്കായി മാതൃകാ ശിശു പുന:രധിവാസ കേന്ദ്രങ്ങളും പ്രത്യേക അംഗന്‍വാടികളും ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് ഏവരെയും അത്ഭുതപ്പെടുത്തി ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഗീതവും നൃത്തവും ഇന്ദ്രജാലവും ചേര്‍ന്നുള്ള ഇന്ദ്രജാലദൃശ്യവിരുന്നും അരങ്ങേറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News