മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി വക്കാലത്ത് എടുത്ത അഭിഭാഷകര്‍ക്കെതിരെ നടപടിയുമായി ബാര്‍ അസോസിയേഷന്‍. തിരുവനന്തപുരം ബാര്‍ അസോസിയേഷന്റേതാണ് തീരുമാനം. വിവിധ കേസുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ ഒന്‍പത് അഭിഭാഷകരെ സസ്‌പെന്റ് ചെയ്തു.

ഇവര്‍ക്ക് ബാര്‍ അസോസിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. നാളെ ചേരുന്ന അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. ശാസ്തമംഗലം അജിത് കുമാര്‍.സജിത്കുമാര്‍,ഷ്ഹാബുദ്ദീന്‍ കാര്യത്ത്,ജി.എസ് പ്രകാശ്,പേട്ട സനല്‍കുമാര്‍ ഉള്‍പ്പൈടെ 9 പേര്‍ക്കെതിരെയാണ് നടപടി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here