കാമുകനൊപ്പം ഒളിച്ചോടിയ യുവതിയാണ് പരമ്പര കൊലയാളിയുടെ കയ്യില്‍ അകപ്പെട്ടത്. കാമുകനെ വകവരുത്തി കൊലയാളി യുവതിയെ കണ്ടെയ്‌നറിനുളളില്‍ ചങ്ങലയ്ക്കിട്ടു. സിനിമാ കഥകളെ വെല്ലുന്ന സംഭവ മുണ്ടായത് വാഷിങ്ടണിലാണ്. ഒടുവില്‍ ക്രൈം ത്രില്ലര്‍ സിനിമയിലെ ക്‌ളൈമാക്‌സുപൊലെ യുവതിയെ പൊലീസ് രക്ഷപെടുത്തി. ദൃശ്യങ്ങള്‍ സഹിതം പൊലീസ് തന്നെയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
95 ഏക്കറുള്ള പുരയിടത്തിനുളളിലെ കണ്ടയ്‌നറിലാണ് യുവതിയെ ഒളിപ്പിച്ചിരുന്നത്. കഴുത്തില്‍ ചങ്ങല കൊണ്ട് ബന്ധിച്ച നിലയില്‍ യുവതിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. 2016 ആഗസ്റ്റ് 31 മുതലാണ് കാലി ബ്രൗണിയെന്ന യുവതിയേയും സുഹൃത്ത് ചാര്‍ലി ഡേവിഡിനേയും കാണാതാകുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും പലയിടങ്ങ!ളില്‍ അന്വേഷിച്ചെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല. ഒടുവില്‍ സിം കാര്‍ഡ് കേന്ദ്രീകരിച്ചു!ളള അന്വേഷണത്തില്‍ യുവതിയെ പൂട്ടിയിട്ട സ്ഥലം പൊലീസ് കണ്ടെത്തുകയായിരുന്നു.
സൗത്ത് കരേലിനയിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റായ ക്രിസ്റ്റഫര്‍ കോല്‍ഹെപ്പര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് പൊലീസ് യുവതിയെ കണ്ടെത്തിയത്. കാമുകനായ ഡേവിഡാണ് തന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ടു വന്നതെന്നു യുവതി പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഡേവിഡിനു നേരെ നിറയൊഴിച്ച ശേഷം കോല്‍ഹെപ്പര്‍ തന്നെ ചങ്ങലയക്ക് കണ്ടെയ്‌നറിനുളളില്‍ പൂട്ടിയിട്ടെന്നാണ് യുവതി വെ!ളിപ്പെടുത്തിയത്. ഡേവിഡിന്റെ മൃതുദേഹം കോല്‍ഹെപ്പര്‍ കത്തിച്ചുകളഞ്ഞതായും യുവതി പറഞ്ഞു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷത്തില്‍ നിരവധി മൃതുദേഹാവശിഷ്ടങ്ങള്‍ സ്ഥലത്തുനിന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലായ കൊല്‍ഹെപ്പര്‍ ഡേവിഡ് ഉള്‍പ്പടെ ഏഴ് പേരെ കൊലപ്പെടുത്തിയതായി സമ്മതിച്ചിട്ടുണ്ട്. 2003ല്‍ ഇയാള്‍ നാ!ലുപേരെ വകവരുത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ബ്രൗണിയുടെ പരാതിയില്‍ കോല്‍ഹെപ്പിനെതിരേ കേസെടുത്ത പൊലീസ് ഇയാളുടെ പരമ്പര കൊലപാതകങ്ങളെപ്പറ്റി അന്വേഷിച്ചുവരികയാണ്.
Get real time update about this post categories directly on your device, subscribe now.