
ആഢംമ്പര കാറുകളിലെ മുന്തിയ ഇനം സ്റ്റീരിയോ സെറ്റുകള്‍ , വീടുകളിലെ ജനാലകള്‍ കുത്തിതുറന്ന് വിലപിടിപ്പുള്ള മെബൈലുകള്‍, ഇലട്രോണിക് കടകള്‍ കുത്തിതുറന്ന് ഇലട്രോണിക് ഉപകരണങ്ങള്‍ എന്നിവ മോഷ്ടിക്കുന്നതാണ് 22 വയസുകാരനായ ശങ്കറിന്റെ രീതി. കഴിഞ്ഞ ദിവസങ്ങളില്‍ നെയ്യാറ്റിന്‍കരയില്‍ അടിക്കടി ഉണ്ടായ മോഷണങ്ങളെ തുടര്‍ന്ന് DySP യുടെ നേതൃത്വത്തില്‍ പട്രോളിംഗ് ശക്തമാക്കിയിരുന്നു.
നെയ്യാറ്റിന്‍കരയിലെ വിജനമായ സ്ഥലത്ത് ഒരു വാഹനത്തെ തല്ലി തുറക്കുന്നതിനിടയിലാണ് പെരും പഴുതൂര്‍ സ്വദേശിയായ മോഷ്ടാവ് പിടിയിലായത്. പൊലീസിന്റ ചോദ്യം ചെയ്യലില്‍ കുതല്‍ തെളിവുകള്‍ കിട്ടിയതായും പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കാന്‍ ഡി വൈ എസ് പിയുടെ നേതൃത്യത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here