ലോകത്തെ നടുക്കിയ അത്മഹത്യാ ഗെയിമിന്റെ സൃഷ്ടാവ് പിടിയില്‍; അഞ്ഞൂറിലേറെ കുട്ടികളാണ് ഗെയിമിലൂടെ ജീവനൊടുക്കിയത്

നിരവധി കുട്ടികളെ ആത്മഹത്യയിലേക്ക് തളളിവിട്ട കമ്പ്യൂട്ടര്‍ ഗെയിം ബ്ലൂ വെയ്‌ലിന്റെ സ്രഷ്ടാവ് റഷ്യയില്‍ അറസ്റ്റിലായതായാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ മാധ്യമമായ ടെലഗ്രാഫാണ് ഇരിപത്തയാറുകാരനായ ഇല്യ സിദറോവ് അറസ്റ്റിലായെന്ന വാര്‍ത്ത പുറത്തുവിട്ടത്. ലോകത്താകമാനം 500ല്‍ ഏറെ കുട്ടികള്‍ ജീവനോടുക്കിയ സാഹചര്യത്തില്‍ ഇയാള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.

വെയ്ല്‍ ഗെയിം കളിച്ച് റഷ്യയില്‍ മാത്രം ഇരുനൂറോളം കൗമാരക്കാര്‍ ജീവനൊടുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ബ്ലു ഇതോടെ ആഗോളതലത്തില്‍ ബ്ലൂ വെയ്‌ലിനെതിരെ വ്യാപക പ്രചരണം ഉയര്‍ന്നതൊടെ ഈ കമ്പ്യൂട്ടര്‍ ഗെയിമിന് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഗെയിമിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അര്‍ദ്ധരാത്രിയില്‍ ഹൊറര്‍ സിനിമ കാണുക എന്നതാണ് ഗെയിമിന്റെ ആദ്യ വെല്ലുവിള!ി. പിന്നീട് ശരീരഭാഗങ്ങളില്‍ കുത്തി മുറിവേല്‍പ്പിക്കുക എന്നതാണ് അടുത്ത ഘട്ടം. ഇതിന്റെ തെളിവായി ഫോട്ടോകള്‍ അയച്ചു കൊടുക്കണം. ഇത് ചെയ്യാന്‍ വിസമ്മതിച്ചാല്‍ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കും. തുടര്‍ന്ന് അമ്പതാമത്തെ ഘട്ടത്തിലെത്തുമ്പോ!ഴേക്കും കുട്ടികളുടെ മാനസീക നില ആത്മഹത്യയുടെ വക്കിലെത്തിയിരിക്കും.

അതേസമയം തന്റെ ഗെയിം കളിച്ച് ജീവനൊടുക്കിയവരെക്കുറിച്ച് സംസാരിച്ചപ്പോള്‍ സിദറോവ് പൊട്ടിക്കരഞ്ഞതായും ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലും നിരവധി വിദ്യാര്‍ത്ഥികള്‍ ബ്‌ളൂവെയ്ല്‍ ഗെയിം ഡൗണ്‍ ലോഡ് ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel