ഫസല്‍ വധകേസിലെ യഥാര്‍ത്ഥ പ്രതികളെ സിബിഐ സംരക്ഷിക്കുന്നു; ആര്‍എസ്എസും ബിജെപിയും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍

കൊല്ലം: ഫസല്‍ വധകേസിലെ യഥാര്‍ത്ഥ പ്രതികളെ സിബിഐ സംരക്ഷിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിക്കുനേരെ ഡല്‍ഹിയില്‍ എകെജി ഭവനില്‍ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.

ആര്‍എസ്എസും ബിജെപിയും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. ഇതര രാഷ്ട്രീയ പാര്‍ടികളെ ജനാധിപത്യപരമായി പ്രവര്‍ത്തിക്കാനും അവര്‍ അനുവദിക്കില്ല. യെച്ചൂരിക്കെതിരായ ആക്രമണം അവരുടെ ജനാധിപത്യവിരുദ്ധതയ്ക്കുള്ള തെളിവാണ്. ചിന്നക്കടയില്‍ നടന്ന കൂട്ടായ്മയില്‍ എല്‍ഡിഎഫ് ജില്ലാകണ്‍വീനര്‍ അഡ്വ. എന്‍ അനിരുദ്ധന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി കെ എന്‍ ബാലഗോപാല്‍ . സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബു തുടങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here