ലങ്ക കടന്ന് പാക്കിസ്താന്‍ സെമിയില്‍

കാര്‍ഡിഫ്: ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് പാക്കിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലിലേക്ക് യോഗ്യത നേടി. ശ്രീലങ്ക ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം 44.5 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്താന്‍ മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 49.2 ഓവറില്‍ 236ന് എല്ലാവരും പുറത്തായി. പാക് പേസര്‍മാരുടെ മിന്നുന്ന പ്രകടനമാണ് ലങ്കയെ മികച്ച സ്‌കോര്‍ നേടുന്നതില്‍നിന്ന് തടഞ്ഞത്. ഹസന്‍ അലിയും ജുനൈദ് ഖാനും മൂന്നു വിക്കറ്റെടുത്തു. മുഹമ്മദ് ആമിര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ആറു റണ്‍സ് നേടുന്നതിനിടയില്‍ ശ്രീലങ്കയുടെ നാല് വിക്കറ്റുകളാണ് നഷ്ടമായത്. പാക്ക് നിരയില്‍ സര്‍ഫറാസ് അഹമ്മദ് (61),ഫഖാര്‍ സമാന്‍ (50) എന്നിവരാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്.

ഗ്രൂപ്പ് എയില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായി ബംഗ്ലാദേശുമാണ് സെമി യോഗ്യത നേടിയത്. ഗ്രൂപ്പ് ബി യില്‍ ഇന്ത്യയും പാക്കിസ്ഥാനും പോയന്റ് നിരയിയില്‍ തുല്യരാണെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി. സെമിമത്സരങ്ങളില്‍ പാക്കിസ്താന്‍ ഇംഗ്ലണ്ടിനെയും ഇന്ത്യ ബംഗ്ലാദേശിനെയും നേരിടും. നാളെയാണ് ആദ്യ സെമി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News