ഖത്തര്‍ പ്രതിസന്ധി: തുര്‍ക്കിയില്‍ നിന്നും ഭക്ഷ്യപദാര്‍ഥങ്ങളെത്തുന്നു

ഖത്തര്‍ പ്രതിസന്ധി ഭക്ഷ്യ ക്ഷാമം രൂക്ഷമാക്കുമെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്റെ മുന്നറിയിപ്പ്. ഭക്ഷ്യ വസ്തുക്കള്‍ക്കും മറ്റു ഉത്പന്നങ്ങള്‍ക്കും ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിക്കുന്ന ഖത്തറിന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്.

മറ്റു ഗള്‍ഫ് രാജങ്ങളില്‍ നിന്നുള്ള ഉപരോധം കാരണം ഖത്തര്‍ ഇപ്പോള്‍ തുര്‍ക്കിയില്‍ നിന്നുള്ള ഭക്ഷ്യപദാര്‍ഥങ്ങളെയാണ് കൂടുതലായും ആശ്രയിക്കുന്നത. സൗദി അറേബ്യ യുഎഇ രാജ്യങ്ങളില്‍ നിന്നുമുള്ള ഭക്ഷ്യ പാലുല്‍പന്നങ്ങളെ പൂര്‍ണമായും ആശ്രിയിച്ചിരുന്ന തദേശികള്‍ക്കും പ്രവാസികള്‍ക്കും തുര്‍ക്കി ഉത്പന്നങ്ങള്‍ വാങ്ങേണ്ടി വരുന്നു. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കും മറ്റും മറ്റ് ഗള്‍ഫ് രാജ്യങ്ങളെ കൂടുതലുംആശ്രയികുന്ന ഖത്തറിലെ ആളുകള്‍ക്ക് തുര്‍ക്കി ഉത്പന്നങ്ങള്‍ മാത്രമാണ് എവിടെയും ലഭിക്കുന്നത്.

അതെ സമയം ടണ്‍ കണക്കിനു ഭക്ഷ്യ വസ്തുക്കളുമായി നിരവധി ട്രക്കുകളും വാഹനങ്ങളും സൗദി അറേബിയയുടെ അതിര്‍ത്തിയില്‍ ഉപരോധം കാരണം കുടിങ്ങി കിടക്കുകയാണ്.
ഖത്തര്‍ പ്രതിസന്ധി ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായി മാറുമെന്ന് ഖത്തറിലെ ചില കേന്ദ്രങ്ങളെ ഉദ്ധരിച്ചു വാഷിങ്ടണ്‍ പോസ്റ്റ് മുന്നറിയിപ്പ് നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News