കാര്‍ഷക വിരുദ്ധ നിലപാടുകളുമായി കേന്ദ്രം; കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതിനെതിരെ അരുണ്‍ ജയ്റ്റ്‌ലി രംഗത്ത്

ന്യൂഡല്‍ഹി: കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതിനെതിരെ കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്ത്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ അതിനുള്ള പണം കണ്ടെത്തണമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മഹാരാഷ്ട്രയില്‍ അതിശക്തമായ കര്‍ഷക പ്രക്ഷോഭം തണുപ്പിക്കാന്‍ ദേവേന്ദ്ര ഫദ്‌നാവിസ് സര്‍ക്കാര്‍ വായ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.

പ്രക്ഷോഭം ശക്തമായ തമിഴ്‌നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ്, യുപി, പഞ്ചാബ് തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടുവരികയാണ്. കര്‍ഷകരുടെ ഒറ്റക്കെട്ടായ പ്രക്ഷോഭത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെയാണ് മഹാരാഷ്ട്ര- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാര്‍ക്ക് വായ്പ എഴുതിത്തള്ളുമെന്ന് ഉറപ്പു നല്‍കേണ്ടിവന്നത്. വായ്പ എഴുതിത്തള്ളുമ്പോള്‍ അതിനു വരുന്ന ബാധ്യതയത്രയും സംസ്ഥാനങ്ങള്‍ ഏറ്റെടുക്കണമെന്ന ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാകും.

മധ്യപ്രദേശില്‍ ആറു പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്യുന്നതിലേക്ക് കര്‍ഷക പ്രക്ഷോഭം മാറിക്കഴിഞ്ഞിട്ടും വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ ഉറപ്പ്‌നല്‍കിയിട്ടില്ല. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരംപ്രഖ്യാപിച്ച ചൗഹാന്‍ വായ്പ എഴുതിത്തള്ളല്‍ പ്രഖ്യാപിക്കാതിരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് മുന്‍കൂട്ടിക്കണ്ടാണെന്ന് വ്യക്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here