റഷ്യ വിളിക്കുന്നു; ഇനി നമുക്ക് കാത്തിരിപ്പു തുടങ്ങാം

ഇനി നമുക്ക് ആവേശത്തോടെ കലണ്ടറിന്റെ താളുകള്‍ മറിച്ച് തുടങ്ങാം. കലണ്ടര്‍ കടലാസിലെ ദിവസക്കള്ളികളിലേക്കും, സമയ സൂചികകളിലേക്കും അക്ഷമയോടെ കാത്തിരിക്കാം. ഇന്നേക്ക് കൃത്യം ഒരു വര്‍ഷത്തിനപ്പുറം ലോകം റഷ്യയിലേക്ക് കൂടുകൂട്ടും. ലോകത്തെ ഏറ്റവും മനോഹരമായ കളിയുടെ വലിയ വേദിയിലേക്ക്. ലോകകപ്പിന് 365 ദിവസം മാത്രം ബാക്കിനില്‍ക്കെ ഒരുക്കങ്ങലെല്ലാം ഏകദേശം പൂര്‍ത്തിയാക്കി റഷ്യ നമ്മളെ വിളിക്കുകയായണ്.

2018 ജൂണ്‍ 14 ന് ഇന്ത്യന്‍സമയം രാത്രിയിലാണ് ലോകകപ്പിന് തുടക്കമാവുക, മോസ്‌കോയുടെ തലയെടുപ്പായ ലുഷ്‌കിനി സ്റ്റേഡിയം ഉള്‍പ്പെടെ 12 വേദികളിലാണ് ലോകകപ്പ് മത്സരങ്ങല്‍ നടക്കുക. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെങ്കിലും ടീമുകളുടെ കാര്യത്തില്‍ ഇതുവരേയും ധാരണയായിട്ടില്ല. ടിക്കറ്റ് ഉറപ്പിച്ചത് ആഥിതേയരായ റഷ്യയും സാക്ഷാല്‍ ബ്രസീലും മാത്രം. പ്രതീക്ഷകള്‍ മാത്രമല്ല ആശങ്കകളും റഷ്യക്ക് മേല്‍ കരിമ്പടം പുതക്കുന്നുണ്ട്.

യൂറോപ്പിലെങ്ങും നടമാടുന്ന ഭീകരാക്രമണഭീഷണി തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. വെറുമൊരു ലോകകപ്പ് എന്നതിനപ്പുറം പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്റെ അഭിമാനപ്രശ്‌നം കൂടിയാണ് 2018 ലെ ടൂര്‍ണമെന്റ്. ലോകത്തിന് മുന്നില്‍ പുട്ടിനും റഷ്യക്കും ചിലത് തെളിയിക്കാനുണ്ട്.

സാബിവാക എന്നുപേരുള്ള ചെന്നായയാണ് റഷ്യന്‍ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം. ഗോളടിക്കുന്നവന്‍ എന്നാണ് സാബിവാക എന്ന വാക്കിനര്‍ത്ഥം. കാത്തിരിപ്പ് എന്നും മടുപ്പാണ് പക്ഷേ അത് ലോകകപ്പിന് വേണ്ടിയാകുമ്പോല്‍ സുഖമുള്ളാരു മധുരമുണ്ട്. നമുക്ക് കാത്തിരിക്കാ റഷ്യയില്‍ വിസില്‍ മുഴങ്ങാനായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News