ശ്രീവത്സം ഗ്രൂപ്പ് ഉടമ എം.കെ.ആര്‍ പിള്ളയുടെ വളര്‍ച്ച് കോണ്‍ഗ്രസ് നേതാവിന്റെ തണലില്‍

നാഗാലാന്‍ഡ് മുന്‍ അഡീഷണല്‍ എസ് പി മാത്രമായിരുന്ന ശ്രീവത്സം ഗ്രൂപ്പ് ഉടമ എം.കെ.ആര്‍ പിള്ളയുടെ വ്യാവസായിക വളര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖനാണ് പിന്തുണ നല്കുന്നതെന് വിവരം. സര്‍വീസില്‍ നിന്നും വിരമിച്ച ശേഷവും സുപ്രധാന പദവിയില്‍ ഇരിക്കുന്ന പിള്ളയ്ക്ക് അഴിമതി നടത്താനും ബിനാമി വ്യവസായത്തിനും കോണ്‍ഗ്രസ് നേതൃത്വം വലിയ പിന്തുണ നല്കിയിട്ടുണ്ടെന്നാണ് സൂചന.

2003ല്‍ ആയിരുന്നു പിള്ള ശ്രീവത്സം ഗ്രൂപ്പ് ആരംഭിക്കുന്നത്. വസ്ത്രശാലയും സ്വര്‍ണകടയുമൊക്കെയായി കോടികളുടെ ആസ്തിയുള്ള വ്യവസായ ഗ്രൂപ്പായി ശ്രീവത്സം പെട്ടെന്ന് മാറി. പിന്നീടിങ്ങോട്ട് ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തിയ കോടികളുടെ വെട്ടിപ്പ് ചെറിയ ഒരു കണക്കു മാത്രമേ ആകാന്‍ സാധ്യത ഉള്ളു.

50 കോടി രൂപയുടെ അനധികൃത സ്വത്തു 2015ല്‍ ആദായ നികുതി വകുപ്പിന് മുന്‍പില്‍ പിള്ള വേളിപെടുത്തിയെങ്കില്‍ ആദ്യ പരിശോധനയില്‍ 150 കോടിയുടെ വെട്ടിപ്പാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

പിള്ളയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കണക്കുകള്‍ കൂടെ പരിശോധിക്കുമ്പോള്‍ വെട്ടിപ്പിന്റെ കണക്കു കൂടുകയെ ഉള്ളു. രാഷ്ട്രീയ മേഖലയിലെ പിടിപാടാണ് പിള്ളയെ കോടീശ്വരനാക്കിയത്. നാഗാലാന്‍ഡിലും കേരളത്തിലും രാജ്യത്തിന്റെ തന്നെ പല ഭാഗങ്ങളിലും ശ്രീവത്സം ഗ്രൂപ്പ് ബിനാമി ഇടപാട് നടത്തുന്നതിന്റെ രേഖകളും ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.

നാഗാലാന്‍ഡ് മുന്‍ അഡീഷണല്‍ എസ് പി മാത്രമായിരുന്ന എം.കെ.ആര്‍ പിള്ളയുടെ വ്യാവസായിക വളര്‍ച്ചയ്ക്ക് വെള്ളവും വളവും ഒഴിച്ചത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖനാണ്.

ഈ പ്രശ്‌നങ്ങള്‍ക്കിടയിലും കഴിഞ്ഞ ദിവസം ഹരിപ്പാട് ശ്രീവത്സം ടെക്സ്‌റ്റൈല്‍സില്‍ വന്ന പിള്ള വളരെ സന്തോഷവാന്‍ ആയിരുന്നെന്നും തന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും പറഞ്ഞതും കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണ ഉള്ളതിനാലാണ ്ന്നാണ് പിള്ളയുടെ അടുത്ത സുഹൃത്തുക്കള്‍ വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News