നാളെ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങാനിരിക്കേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നാളെ ദില്ലിയില്‍ യോഗം ചെരും. ബി ജെ പി നിയോഗിച്ച മൂന്നംഗ സമിതിയും ഭരണ പ്രതിപക്ഷ പാര്‍ട്ടികളുമായി ഉടന്‍ ചര്‍ച്ചകള്‍ ആരംഭിക്കും.
രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണ ആരംഭിക്കാനിരിക്കേ തിരക്കിട്ട ചര്‍ച്ചകളിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്കെതിരെ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
നാളെ ദില്ലിയില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ വച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ആരംഭിക്കും. ഭരണ പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി ആരെന്ന് അറിഞ്ഞതിനു ശേഷം തീരുമാനം എടുക്കാമെന്നാണ് ചില പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായം. ഭരണ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ബി ജെ പി മൂന്നംഗം സമിതിയെ നിയോഗിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്,ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു എന്നിവരടങ്ങിയ സമിതിയും ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങും. സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെങ്കിലും പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ തന്നെ രാഷ്ട്രപതിയാകണം എന്നാണ് ബി ജെ പി നേതൃത്വത്തിന്റെയും ആര്‍ എസ് സിന്റയും താല്‍പ്പര്യം.
ആര്‍ എസ് എസ് നേതൃത്വത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും താല്‍പ്പര്യത്തിനാണ് പരിഗണന. ജൂണ്‍ 28 വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം.നിലവിലെ പിന്തുണ അനുസരിച്ച് എന്‍ഡിഎ യ്ക്ക് നേരിയ മുന്‍തൂക്കം അവകാശപ്പെടാമെങ്കിലും പ്രതിപക്ഷത്തു നിന്നും പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി രംഗത്തെത്തിയാല്‍ മത്സരം കടുത്തതാകും.
Get real time update about this post categories directly on your device, subscribe now.