സിപിഐഎം കോഴിക്കോട് ഓഫീസിനു നേരെയുണ്ടായ ആക്രമണങ്ങള്‍ ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി; ആക്രമികളുടെ ലക്ഷ്യം മോഹനന്‍ മാസ്റ്റര്‍

കോഴിക്കോട്: സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണങ്ങള്‍ ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ സെക്രട്ടറി പി. മോഹനനെ ലക്ഷ്യം വച്ചുള്ളതായിരുന്നു ആക്രമണമെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സിപിഐഎമ്മിന്റേതെന്നല്ല, ഒരു പാര്‍ട്ടിയുടെയും ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടാകാന്‍ പാടില്ല. ഇങ്ങനെയുണ്ടാകുന്ന ആക്രമണങ്ങള്‍ സമാധാനയോഗത്തിലെ ധാരണകള്‍ക്ക് വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആക്രമണവുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നിലപാട് സൂചിപ്പിച്ചപ്പോള്‍ ‘കുമ്മനത്തിന്റെയൊക്കെ വാക്കുകള്‍ ആരെങ്കിലും മുഖവിലയ്ക്ക് എടുക്കുമോ?’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News